കൊച്ചി: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുന്നതിനുള്ള ദേവസ്വം ഉത്തരവ് ന്യൂസ് മലയാളത്തിന്. ഈ ഉത്തരവിൽ കട്ടിളയിലെ ചെമ്പുപാളി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിജയ് മല്യ സ്വർണം പൂശീയ കട്ടിളയാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
2019 മാർച്ചിലാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ ദേവസ്വം ബോർഡ് ഉത്തരവിറക്കിയത്. കട്ടിളയുടെ ചെമ്പ് പാളികൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറുന്നുവെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കട്ടിള നേരത്തെ സ്വർണം പൂശിയിരുന്നു.