ആറുമാസമായി റേഷൻ വാങ്ങാത്തവരുടെ കാർഡ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെ സർക്കാർ; മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റാൻ അനുമതി തേടി

മുൻഗണനാ വിഭാഗത്തിലടക്കം ഉൾപ്പെട്ട റേഷൻ കാർഡുകൾ പൂർണമായി റദ്ദാക്കാതെ, നീല, വെള്ള തുടങ്ങി മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു
QR code on ration bags from now on
റേഷൻ ചാക്കുകളിൽ ഇനിമുതൽ ക്യുആർ കോഡ്
Published on: 
Updated on: 

തിരുവനന്തപുരം: ആറുമാസമായി റേഷൻ വാങ്ങാത്ത ആറ് ലക്ഷത്തിലേറെ കുടുംബങ്ങളുടെ റേഷൻ കാർഡ് റദ്ദാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ. മുൻഗണനാ വിഭാഗത്തിലടക്കം ഉൾപ്പെട്ട റേഷൻ കാർഡുകൾ പൂർണമായി റദ്ദാക്കാതെ, നീല, വെള്ള തുടങ്ങി മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. റേഷൻ കാര്‍ഡ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കാൻ ഈ മാസം 31 വരെയാണ് സമയപരിധി. ഇതിനിടെയാണ് നടപടികളിൽ ഇളവ് നൽകണം എന്നാവശ്യപ്പെട്ട് കേരളം വീണ്ടും കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.

'ഒരു രാജ്യം ഒരു റേഷൻ കാർഡ്' പദ്ധതിയുടെ ഭാഗമായാണ് റേഷൻ ഡാറ്റാബേസ് പരിശോധിച്ചുള്ള കേന്ദ്ര സർക്കാരിന്റെ വെട്ടിനിരത്തൽ. ഓണക്കാലത്തടക്കം കഴിഞ്ഞ ആറുമാസമായി. റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ റദ്ദ് ചെയ്യാനാണ് തീരുമാനം. ഇതോടെ, ഏറ്റവും ദരിദ്ര വിഭാഗത്തിൽപ്പെട്ട മഞ്ഞ കാർഡുള്ള 5,370 കുടുംബങ്ങൾ ഉൾപ്പെടെ 44,279 കുടുംബങ്ങൾ സൗജന്യ റേഷൻ പട്ടികയിൽ നിന്ന് പുറത്താകും. ഇതിനുപുറമേ, ആറുമാസമായി റേഷൻ വാങ്ങാത്ത നീല, വെള്ള കാർഡുടമകളായ 5,62,494 കുടുംബങ്ങളും സംസ്ഥാനത്തെ റേഷൻ ഡാറ്റാബേസിൽ നിന്ന് പുറത്താക്കപ്പെടും. ആകെ 6,06,783 കുടുംബങ്ങളാണ് ഇത്തരത്തിൽ പുറത്താക്കുക. ഇതിനുള്ള സമയപരിധി ഈ മാസം 31-ന് അവസാനിക്കാനിരിക്കെയാണ് ഇളവ് ആവശ്യപ്പെട്ട് കേരളം വീണ്ടും കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.

QR code on ration bags from now on
ഭൂചലനത്തിൽ നടുങ്ങി ടിബറ്റ്! മരണസംഖ്യ 16 ആയി; തകർന്നത് 300ലധികം വീടുകൾ

​വിവിധ സർക്കാർ പദ്ധതികൾക്കും സേവനങ്ങൾക്കും റേഷൻ കാർഡ് അടിസ്ഥാന രേഖയായിരിക്കെ, കേന്ദ്രത്തിന്റെ ഈ നീക്കം അർഹരായ പല കുടുംബങ്ങൾക്കും തിരിച്ചടിയാകുമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. കുറച്ചുകാലമായി റേഷൻ വാങ്ങിയില്ല എന്നതുകൊണ്ടു മാത്രം ഒരാൾ മുൻഗണനാ വിഭാഗത്തിൽപെടാൻ യോഗ്യനല്ലെന്ന് പറയാനാകില്ലെന്നും. അതിനു പിന്നിലെ കാരണങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രൾഹാദ് ജോഷിക്ക് അയച്ച കത്തിൽ പറയുന്നു.

കോവിഡ് കാലത്ത് സമൂഹത്തിലെ ഉയർന്ന വരുമാനക്കാർക്ക് പോലും റേഷൻ കടകൾ തുണയായ കാര്യം ഓർമിപ്പിക്കുന്ന കത്തിൽ, പ്രകൃതി ദുരന്തങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ റേഷൻ കാർഡില്ലാത്തതിന്റെ പേരിൽ ജനങ്ങൾ ദുരിതത്തിലാകരുതെന്നും ചൂണ്ടിക്കാട്ടുന്നു. അതിനാൽ, ഇ-കെവൈസിയും ഫീൽഡ് പരിശോധനയും പൂർത്തിയാകുന്നത് വരെ ഈ കാർഡുകൾ പൂർണമായി റദ്ദാക്കാതെ, താൽക്കാലികമായി മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റാൻ അനുമതി നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം.

QR code on ration bags from now on
കോവളം സ്പാ പീഡനക്കേസ്: ഏജൻ്റുമാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്; അന്വേഷണസംഘം ഇന്ന് ആന്ധ്രയിലേക്ക്

എന്നാൽ കേരളത്തിന്റെ ഈ ആവശ്യത്തോട് കേന്ദ്ര സർക്കാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. പൊതുവിപണിയിൽ അരിവില കുതിച്ചുയർന്നപ്പോഴും സൗജന്യ ഓണക്കിറ്റിനായി റേഷൻ കടകളിൽ എത്താത്ത കുടുംബങ്ങൾ, സാമ്പത്തികമായി സുരക്ഷിതരാണ് എന്ന വിലയിരുത്തലിലാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം. ഈ തീരുമാനവുമായി കേന്ദ്രം മുന്നോട്ടുപോയാൽ, കേരളത്തിലെ ആറു ലക്ഷത്തോളം കുടുംബങ്ങൾക്കും പതിനാലായിരത്തോളം റേഷൻ വ്യാപാരികൾക്കും അത് വലിയ തിരിച്ചടിയാകും.

News Malayalam 24x7
newsmalayalam.com