ചക്കക്കൊമ്പന് റേഡിയോ കോളർ! ദൗത്യം മൂന്നാം ദിനത്തിലേക്ക്; ചിന്നക്കനാലിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ

കാട്ടാനയെ ഡാർട്ട് ചെയ്യാൻ അനുയോജ്യമായ സ്ഥലത്തേക്ക് എത്തിക്കുകയെന്നതാണ് ദൗത്യ സംഘം നേരിടുന്ന പ്രധാന വെല്ലുവിളി
ചക്കക്കൊമ്പന് റേഡിയോ കോളർ! ദൗത്യം മൂന്നാം ദിനത്തിലേക്ക്; ചിന്നക്കനാലിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ
Published on: 
Updated on: 

ഇടുക്കി: ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ചക്കക്കൊമ്പനെ മയക്കുവെടി വച്ച് റേഡിയോ കോളർ ധരിപ്പിക്കാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്. രാവിലെ ഏഴരയോടെ ഇന്നത്തെ ദൗത്യം ആരംഭിക്കും. കാട്ടാനയെ ഡാർട്ട് ചെയ്യാൻ അനുയോജ്യമായ സ്ഥലത്തേക്ക് എത്തിക്കുകയെന്നതാണ് ദൗത്യ സംഘം നേരിടുന്ന പ്രധാന വെല്ലുവിളി. ചക്കക്കൊമ്പൻ നിലവിൽ ആരോഗ്യവാൻ ആണെന്നും ദൗത്യസംഘം അറിയിച്ചു.

കാട്ടുകൊമ്പനെ പിടികൂടാനുള്ള ദൗത്യം രണ്ടാം ദിവസമായ ഇന്നലെയും ഉപേക്ഷിച്ചിരുന്നു. ചെമ്പക തൊഴുകുടി ഭാഗത്തുനിന്ന് 301 കോളനിയിലേക്ക് എത്തിച്ച് മയക്കു വെടിവയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ആന ഏലക്കാടിനുള്ളിൽ തുടർന്നതിനാലാണ് ദൗത്യം പൂർത്തിയാക്കാൻ കഴിയാഞ്ഞത്.

ചക്കക്കൊമ്പന് റേഡിയോ കോളർ! ദൗത്യം മൂന്നാം ദിനത്തിലേക്ക്; ചിന്നക്കനാലിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ
തൊണ്ടിമുതലായ സ്വർണ്ണം കവർന്ന് മുങ്ങിയ പോലീസുകാരനെ കുടുക്കി ഡൽഹി പൊലീസ്; 1.60 കോടി രൂപയുടെ സ്വർണ്ണം വീണ്ടെടുത്തു

ചെമ്പത്തോഴുകുടി പ്രദേശത്താണ് വനം വകുപ്പ് ആദ്യം ചക്ക കൊമ്പനെ ട്രാക്ക് ചെയ്തത്. അവിടെ ചെറുതുരുത്തിൽ വിശ്രമിച്ച ചക്ക കൊമ്പനെ പടക്കം പൊട്ടിച്ചാണ് ചെമ്പക തൊഴുകുടി - നാലുമുക്ക് - 301 കോളനി ഭാഗത്തേക്ക് എത്തിച്ചത്. ഇതിനിടെ ആന മറയുകയും പിന്നെ ഏലക്കാട്ടിലേക്ക് പോവുകയും ചെയ്തു. ചക്ക കൊമ്പൻ അക്രമാസക്തനും ഈ മേഖലകളിൽ പലയിടത്തും ജനവാസവുമുള്ളതിനാലാണ് മയക്കു വെടിയിലേക്ക് കടക്കാഞ്ഞത്. വെളിച്ചക്കുറവ് കൂടി ആയതോടെ ഇന്നത്തെ ദൗത്യം 5 മണിയോടെ ഉപേക്ഷിക്കുകയായിരുന്നു.

ചക്കക്കൊമ്പനെ മയക്കു വെടി വച്ച് റേഡിയോ കോളർ ധരിപ്പിക്കാനുള്ള ഓപ്പറേഷൻ ടീമിന്റെ എണ്ണം ഇന്നലെ കൂടുതലായതിനാൽ ഇന്ന് രണ്ട് ടീമാക്കി കുറച്ചായിരുന്നു ഇന്നത്തെ ദൗത്യം. ആനയെ പിടികൂടാനുള്ള ശ്രമം തുടരുന്ന ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയും നൽകിയിട്ടുണ്ട്. ചിന്നക്കനാൽ പഞ്ചായത്തിലെ 1,2,9,10,11,12 വാർഡുകളിലാണ് ഇന്ന് അവധി. ഇവിടെ നിരോധനാജ്ഞയും നൽകിയിട്ടുണ്ട്.