യാത്ര കഠിനമാകും! ആലുവ മാർത്താണ്ഡവർമ പഴയ പാലവും, ദേശം പാലവും ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് അടയ്ക്കും

ഇന്നത്തെ ഗതാഗതത്തിരക്ക് നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ നേരത്തേ നിശ്ചയിച്ച ഗതാഗത ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയേക്കാം
യാത്ര കഠിനമാകും! ആലുവ മാർത്താണ്ഡവർമ പഴയ പാലവും, ദേശം പാലവും ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് അടയ്ക്കും
Published on: 
Updated on: 

കൊച്ചി: ദേശീയപാതയിൽ ആലുവ മാർത്താണ്ഡവർമ പഴയ പാലവും, ദേശം പാലവും അറ്റകുറ്റപ്പണിക്കായി ഇന്ന് അടയ്ക്കും. അടുത്ത പത്ത് ദിവസത്തേക്കാണ് പാലം അടയ്ക്കുക. അൻവർ സാദത്ത് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ഇതിന് മുന്നോടിയായി പുലർച്ചെ മുതൽ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്.

കളമശേരി എആർ ക്യാംപിൽ നിന്ന് 60 പൊലീസുകാരും ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരും കരാറുകാർ നിയോഗിക്കുന്ന സെക്യൂരിറ്റി ജീവനക്കാരും പുളിഞ്ചോട് കവല മുതൽ പറമ്പയം കവല വരെ ഡ്യൂട്ടിക്ക് ഉണ്ടാകും. കളമശേരിയിലും അങ്കമാലിയിലും മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കും. ആലുവ മാർത്താണ്ഡവർമ പഴയ പാലത്തിനൊപ്പം അറ്റകുറ്റപ്പണി നടത്തുന്ന ദേശം മേജർ ബ്രിഡ്ജ് നാട്ടിൽ ഇതു പറമ്പയം പാലം എന്നാണ് അറിയപ്പെടുന്നത്.

യാത്ര കഠിനമാകും! ആലുവ മാർത്താണ്ഡവർമ പഴയ പാലവും, ദേശം പാലവും ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് അടയ്ക്കും
ബാലകൃഷ്ണൻ മാപ്പ് സാക്ഷിയാകും, അപേക്ഷ ഉടൻ സമർപ്പിക്കും; ഖത്തർ കെഎംസിസി കവർച്ചാ കേസിൽ നിർണായക നീക്കവുമായി പൊലീസ്

ഇന്നത്തെ ഗതാഗതത്തിരക്ക് നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ നേരത്തേ നിശ്ചയിച്ച ഗതാഗത ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയേക്കാം. ആലുവ ടൗണിൽ ഏതു സമയത്തും വൺവേ ട്രാഫിക് ഏർപ്പെടുത്തിയേക്കാമെന്നും പൊലീസ് മുന്നറിയിപ്പു നൽകുന്നു. മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ബൈപാസ് കവലയിൽ ദേശീയപാത അധികൃതരുടെ നേതൃത്വത്തിൽ റോഡിലെ മീഡിയനുകൾ പല ഭാഗത്തും പൊളിച്ചുനീക്കി. സർവീസ് റോഡിലെ കുറ്റിച്ചെടികളും മാലിന്യവും നീക്കി. മാർത്താണ്ഡവർമ പുതിയ പാലത്തിലൂടെ വാഹനങ്ങൾ ഒരേസമയം ഇരുവശത്തേക്കും തിരിച്ചു വിടുമ്പോൾ അവയെല്ലാം സന്ധിക്കുന്നതു ബൈപാസ് കവലയിലാണ്.

പാലം അറ്റകുറ്റപ്പണി നടക്കുന്ന ദിവസങ്ങളിൽ ദേശീയപാതയിലും നഗരത്തിലെ പ്രധാന റോഡുകളിലും അനധികൃത പാർക്കിങ് കർശനമായി തടയുമെന്നു പൊലീസ് പറഞ്ഞു. ഇന്നു പുലർച്ചെ മുതലാണ് മാർത്താണ്ഡവർമ പഴയ പാലം പൂർണമായി അടച്ചു പുതിയ പാലത്തിലൂടെ വാഹനങ്ങൾ തിരിച്ചുവിടുന്നത്. മാർത്താണ്ഡവർമ പാലം ജനങ്ങൾക്കു സുപരിചിതമാണെങ്കിലും അറ്റകുറ്റപ്പണി നടക്കുന്ന ദേശം പാലം ഏതാണെന്ന കാര്യത്തിൽ പലർക്കും സംശയം നീങ്ങിയിട്ടില്ല. ദേശീയപാതയിലെ മംഗലപ്പുഴ പാലമാണെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. പറമ്പയം കവലയ്ക്കും ദേശം കവലയ്ക്കും ഇടയ്ക്കുള്ള ‘ദേശം മേജർ ബ്രിജി’ലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. പറമ്പയം പാലം എന്നാണ് ഇതു നാട്ടിൽ അറിയപ്പെടുന്നത്.

News Malayalam 24x7
newsmalayalam.com