ആദ്യദിനം തന്നെ അപകടം: കിഴക്കേകോട്ടയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു

സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ റിപ്പോർട്ട് തേടി
ആദ്യദിനം തന്നെ അപകടം: കിഴക്കേകോട്ടയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു
Published on
Updated on

തിരുവനന്തപുരം: കിഴക്കേകോട്ടയിൽ സർക്കാർ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിലാണ് അപകടം. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസ് കെട്ടിടമാണ് തകർന്നത്. ഉദ്യോഗസ്ഥർ മടങ്ങിയതിന് ശേഷമാണ് മേൽക്കൂര താഴേക്ക് പതിച്ചത്. സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ റിപ്പോർട്ട് തേടി.

വൈകിട്ട് 5.15ഓടെയാണ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണത്. അപകട സമയം ഉദ്യോ​ഗസ്ഥരോ വിദ്യാർഥികളോ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സ്കൂൾ പ്രവേശനോത്സവം നടന്ന ദിവസം തന്നെ ഇത്തരത്തിൽ അപകടം നടന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്.

തകർന്ന കെട്ടിടത്തിന്റെ സമീപത്തായാണ് വിദ്യാർഥികളുടെ ക്ലാസ് മുറികളുടെ കെട്ടിടവും സ്ഥിതി ചെയ്യുന്നത്. കാലപ്പഴക്കം കാരണമാണ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നതെന്നാണ് അഗ്നിരക്ഷാ സേന വ്യക്തമാക്കിയത്. കെട്ടിടത്തിലുണ്ടായ നാശനഷ്ടത്തിൽ വ്യക്തതയില്ല. അവശിഷ്ടങ്ങൾ മാറ്റിയാൽ മാത്രമേ കണക്കെടുക്കാൻ കഴിയൂ എന്നും അഗ്നി രക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

Related Stories

News Malayalam 24x7
newsmalayalam.com