കള്ളാടി മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും

അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇന്ന് സന്ദർശിക്കും
കള്ളാടി മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും
Published on
Updated on

വയനാട്: കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും. അഞ്ച് ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. നാല് സോണുകളായി തിരിച്ചാണ് മേഖലയിൽ തിരച്ചിൽ തുടരുന്നത്. അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇന്ന് സന്ദർശിക്കും.

മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കള്ളാടിയിലും ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരെയും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും സിപിഐഎം നേതാക്കൾ ഇന്ന് സന്ദർശിക്കും. കള്ളാടിയിലെ ദുരന്ത മേഖലയിലെയും ദുരിത ബാധിതർ താമസിക്കുന്ന ക്യാംപിലും ആശുപത്രിയിലെയും സന്ദർശനത്തിന് ശേഷം 11.30ന് കൽപ്പറ്റയിൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മാധ്യമങ്ങളെ കാണും.

കള്ളാടി മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും
വിദ്യാർഥികൾ ആശങ്കയിൽ; ലക്ഷദ്വീപിലെ ബിരുദ കോഴ്സുകൾ വെട്ടിക്കുറച്ചു
News Malayalam 24x7
newsmalayalam.com