ഭക്തിസാന്ദ്രമായി അഗ്രഹാര വീഥികൾ; കൽപ്പാത്തി രഥോത്സവത്തിൻ്റെ രണ്ടാം തേര് ഇന്ന്

അഗ്രഹാര തെരുവുകളെ ഭക്തിസാന്ദ്രമാക്കി മന്ദക്കര മഹാഗണപതിയുടെ തേര് പ്രയാണം വൈകിട്ടോടെ ആരംഭിക്കും.
The second chariot of the Kalpathy Chariot Festival is today
കൽപ്പാത്തി രഥോത്സവത്തിൻ്റെ രണ്ടാം തേര് ഇന്ന്
Published on: 
Updated on: 

പാലക്കാട്: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൽപ്പാത്തി രഥോത്സവത്തിൻ്റെ രണ്ടാം തേര് ഇന്ന് ആരംഭിക്കും. മന്ദക്കര മഹാഗണപതിയുടെ രഥമാണ് ഇന്ന് പ്രയാണം ആരംഭിക്കുക. നാദസ്വരത്തിൻ്റെയും തകിലിൻ്റെയും അകമ്പടിയോടെ അഗ്രഹാര വീഥികളിലൂടെ നീങ്ങുന്ന രഥപ്രയാണത്തിൽ പങ്കെടുക്കാൻ നിരവധി ഭക്തജനങ്ങളാണ് എത്തുക.

വൈകുന്നേരത്തോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മന്ദക്കര മഹാഗണപതിയുടെ തേര് അഗ്രഹാര വീഥികളിലൂടെ പ്രദക്ഷിണത്തിന് ഇറങ്ങും. രണ്ടാം തേരിന് പിന്നാലെ നാളെ മൂന്നാം തേരും നടക്കും.

The second chariot of the Kalpathy Chariot Festival is today
റിപ്പോർട്ടിൽ അവ്യക്തത, തെളിവുകളുടെ അഭാവം; തൃശൂര്‍ പൂരം കലക്കല്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മടക്കി

പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിലെയും ചാത്തപ്പുറം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലെയും രഥങ്ങൾ നാളെ പ്രയാണം തുടങ്ങും. വൈകുന്നേരം എല്ലാ രഥങ്ങളും വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിന് മുന്നിൽ ഒത്തുചേരുന്ന ദേവരഥ സംഗമം നടക്കും.

നാളെ നടക്കുന്ന ദേവരഥസംഗമത്തോടെ ഈ വർഷത്തെ കൽപ്പാത്തി രഥോത്സവത്തിന് സമാപനമാകും. ദേവരഥ സംഗമം നടക്കുന്ന തിങ്കളാഴ്ച പാലക്കാട് താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

The second chariot of the Kalpathy Chariot Festival is today
ചാല സ്വർണക്കൊള്ള കേസ്; കൂടുതൽ പ്രതികളുണ്ടെന്ന് സൂചന, നഗരത്തിലെ സ്വർണ വ്യാപാരികളും ഏജൻ്റുമാരും സംശയനിഴലിൽ