"എസ്‌ടി പ്രൊമോട്ടർക്ക് സംഭവിച്ചത് ഗുരുതര വീഴ്ച"; ആദിവാസി കുഞ്ഞുങ്ങളുടെ ദുരവസ്ഥ ശരിവച്ച് കെ.എ. തുളസി

വകുപ്പ് തല അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.എ. തുളസി പറഞ്ഞു.
The ST promoter suffered a serious lapse
എസ്‌ടി പ്രൊമോട്ടർക്ക് സംഭവിച്ചത് ഗുരുതര വീഴ്ച
Published on: 
Updated on: 

തൃശൂർ: അച്ചൻകോവിലിലെ ആദിവാസി കുഞ്ഞുങ്ങളുടെ ദുരവസ്ഥയിൽ കടുത്ത നടപടിയൊരുങ്ങി സർക്കാർ. ആദിവാസി ദമ്പതികളുടെ നവജാത കുഞ്ഞുങ്ങൾക്ക് മതിയായ പരിചരണം ലഭിക്കാതെ ദുരിതത്തിലായെന്ന വാർത്ത ന്യൂസ് മലയാളം പുറത്ത് കൊണ്ടു വന്നതോടെയാണ് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസി വിഷയത്തിൽ ഇടപെട്ടത്.

ആദിവാസി വീടുകളിലെത്തി അവരുടെ ക്ഷേമം അന്വേഷിക്കേണ്ട എസ്‌ടി പ്രൊമോട്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണ്. ആദിവാസി ദമ്പതികളുടെ വീട്ടിൽ എസ്‌ടി പ്രൊമോട്ടർ പോയിരുന്നില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി മന്ത്രി പറഞ്ഞു.

The ST promoter suffered a serious lapse
"പേര് മാറ്റത്തിൽ അല്ല, ക്ഷേമപ്രവർത്തനത്തിനാണ് പ്രാധാന്യം"; ആവാസികൾ അടക്കം ഊര് എന്ന പേര് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു: കെ.എ. തുളസി

ആദിവാസി യുവതിക്ക് ആവശ്യത്തിന് മുലപ്പാൽ ഇല്ലാത്തതിനാൽ തിളപ്പിച്ചാറിയ വെള്ളമാണ് കുഞ്ഞുങ്ങൾക്ക് നൽകിയിരുന്നുവെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. എസ് ടി പ്രൊമോട്ടർ നിർബന്ധമായും ചെയ്യേണ്ട ജോലി പോലും ചെയ്തില്ലെന്നും മന്ത്രി പറഞ്ഞു. വകുപ്പ് തലത്തിൽ അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ.എ. തുളസി പറഞ്ഞു.

The ST promoter suffered a serious lapse
"ശ്വേത മേനോൻ കമ്മിറ്റിയിൽ വൻ സാമ്പത്തിക ക്രമക്കേട്"; 60 ലക്ഷത്തിൻ്റെ കണക്കിൽ വ്യത്യാസമെന്ന് അൻസിബ ഹസൻ

Related Stories

സാങ്കേതികരംഗത്ത്  കൂടുതല്‍ തൊഴിലവസരങ്ങള്‍; എവിജിസി-എക്‌സ്ആര്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഉദ്ഘാടനം ചെയ്ത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
മെസ്സി വിവാദം: മുന്‍ മന്ത്രി അബ്ദു റഹിമാന്‍ പ്രതിപ്പട്ടികയിലേക്ക്; പ്രോസിക്യൂഷൻ അനുമതി തേടി ഡിജിപി
KCBC toughens stance on ESA issue
Hasan Waris makes serious allegations against ED
News Malayalam 24x7
newsmalayalam.com