മാപ്പെഴുതി കൊടുത്താലേ 12 പേരെ തിരിച്ചെടുക്കൂ,നാല് പേരുടെ സസ്പെൻഷൻ തുടരും; വഴങ്ങാതെ എസ്എഫ്ഐ

കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം.
The University Syndicate meeting at Kalady Sanskrit University has decided to revoke the suspension of the students
കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം
Published on: 
Updated on: 

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. 16ൽ 12 പേരുടെ സസ്‌പെൻഷൻ പിൻവലിക്കാനാണ് തീരുമാനം.

ശ്യംജിത്ത്, ശ്രദ്ധ, അഭിജിത്ത് കെ.വി, അർച്ചന എന്നിവരെ തിരിച്ചെടുക്കില്ല. സസ്‌പെൻഷനിലിരിക്കെ ക്യാമ്പസിൽ കയറിയെന്ന കാരണത്താലാണ് ഈ വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിക്കാത്തത്. ഇവരുടെ സസ്പെൻഷൻ കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടുകയും ചെയ്തു.

The University Syndicate meeting at Kalady Sanskrit University has decided to revoke the suspension of the students
അരുംകൊല! വർക്കലയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

12 പേരുടെ സസ്പെൻഷൻ പിൻവലിക്കുന്നതിന് സിൻഡിക്കേറ്റ് യോഗം കടുത്ത നിബന്ധനയാണ് മുന്നോട്ട് വച്ചിരിക്കുന്നത്. 12 പേരും മാപ്പപേക്ഷ എഴുതി വിസിക്ക് നൽകണം. എങ്കിൽ മാത്രമേ ഇവരുടെ സസ്‌പെൻഷൻ പിൻവലിക്കുകയുള്ളൂ. സർവകലാശാല ക്യാമ്പസിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ഇതിനിടെയാണ് ഇവരുടെ സ്‌പെൻഷൻ നടപടി പിൻവലിച്ചിരിക്കുന്നത്.

സർവകലാശാലയിലെ 16 വിദ്യാർഥികളാണ് സമരം ചെയ്തതിൻ്റെ പേരിൽ 60 ദിവസത്തിലധികമായി സസ്‌പെൻഷനിൽ തുടരുന്നത്. വൈസ് ചാൻസലർ ഡോ. സിസ തോമസിനെ ശാരീരികമായി കയ്യേറ്റം ചെയ്തുവെന്നതടക്കമുള്ളത് ആരോപിച്ചാണ് വിദ്യാർഥികളെ സസ്പെൻ്റ് ചെയ്തത്.

അതേസമയം വിദ്യാർത്ഥികൾ മാപ്പ് എഴുതി കൊടുക്കില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി. മാപ്പപേക്ഷ നൽകി തിരികെ കയറാൻ ഇല്ലെന്ന് വിദ്യാർഥികൾ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. മാപ്പ് എഴുതി നൽകുന്നത് ആർഎസ്എസിൻ്റെ പരിപാടിയാണ് അതിന് എസ്എഫ്ഐയെ കിട്ടില്ല. 16 പേരുടെയും സസ്പെൻഷൻ പിൻവലിക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി. ആർഎസ്എസിൻ്റെ വക്കാലത്തുമായി വരാൻ കോൺഗ്രസിന് നാണമില്ലേയെന്നും എസ്എഫ്ഐ ചോദിച്ചു.

ഇതിനിടെ പരീക്ഷ എഴുതിപ്പിക്കാൻ അനുവദിക്കണമെന്ന് കാട്ടി സസ്പെൻഷനിലുള്ള വിദ്യാർഥികൾ കോടതിയെ സമീപിച്ചിരുന്നു. സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ പരീക്ഷ എഴുതിപ്പിക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ സർവകലാശാല ഇതിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പരീക്ഷ എഴുതിക്കാൻ ആവശ്യമായ ഹാജർ വിദ്യാർതികൾക്കില്ലെന്നാണ് സർവകലാശാല കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. വിദ്യാർഥികൾക്ക് എതിരെ വിസി നൽകി അപ്പീലിൽ നാളെ വിധി പറയും.

The University Syndicate meeting at Kalady Sanskrit University has decided to revoke the suspension of the students
മഹാരാജാസ് കോളേജിൽ മന്ത്രി റോജി.എം.ജോണിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ നേതാക്കൾക്ക് സസ്പെൻഷൻ; നടപടിയിൽ കോളേജിൽ വൻ പ്രതിഷേധം