പാചകവാതക പ്രതിസന്ധി: സംസ്ഥാനത്ത് '24x7 എല്‍പിജി വാർ റൂം' സജ്ജം; പ്രവർത്തനം 10 ഐഎഎസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ

സംസ്ഥാന വാർ റൂമിന് പുറമെ എല്ലാ ജില്ലകളിലും കളക്ടർമാരുടെ മേൽനോട്ടത്തിൽ വാർ റൂമുകളും പ്രവർത്തിക്കും
പാചകവാതക പ്രതിസന്ധി: സംസ്ഥാനത്ത്  '24x7 എല്‍പിജി വാർ റൂം' സജ്ജം; പ്രവർത്തനം 10 ഐഎഎസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ
Published on: 
Updated on: 

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി രൂക്ഷമായതാടെ സംസ്ഥാനത്ത് 'വാര്‍ റൂം' വിപൂലീകരിച്ചു. 10 ഐഎഎസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സെക്രട്ടേറിയറ്റിലാണ് '24x7 എല്‍.പി.ജി വാർ റൂം' പ്രവർത്തിക്കുക. മൂന്ന് ഷിഫ്റ്റുകളിലായിരിക്കും പ്രവർത്തനം 'വാര്‍ റൂമി'ന്റെ പ്രവർത്തനം.

പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കൽ, സിലിണ്ടറുകളിലെ തൂക്കക്കുറവ് എന്നിവ തടയാൻ കർശന പരിശോധന നടത്തും. സംസ്ഥാന വാർ റൂമിന് പുറമെ എല്ലാ ജില്ലകളിലും കളക്ടർമാരുടെ മേൽനോട്ടത്തിൽ വാർ റൂമുകളും പ്രവർത്തിക്കും.

പാചകവാതക പ്രതിസന്ധി: സംസ്ഥാനത്ത്  '24x7 എല്‍പിജി വാർ റൂം' സജ്ജം; പ്രവർത്തനം 10 ഐഎഎസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ
പാചകവാതക പ്രതിസന്ധി രൂക്ഷം; ഹോട്ടലുകൾക്കുള്ള വാണിജ്യ സിലിണ്ടർ വിതരണം നിർത്തി

രാജ്യത്തുടനീളം നിലനിൽക്കുന്ന രൂക്ഷമായ പാചകവാതക പ്രതിസന്ധി അടുക്കളകളെയും ഹോട്ടൽ മേഖലയെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ധന ഇറക്കുമതി തടസപ്പെട്ടതാണ് പ്രതിസന്ധിക്കുള്ള പ്രധാന കാരണം. ഇതുമൂലം വിതരണത്തിൽ 30% വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഹോട്ടലുകൾക്കുള്ള വാണിജ്യ സിലിണ്ടകളുടെ വിതരണവും നിർത്തിയിരുന്നു. അടിയന്തരമല്ലാതെ മേഖലകളിൽ വിതരണം നിർത്തിവയ്ക്കാനുള്ള എൽപിജി ഫെഡറേഷൻ്റെ നിർദേശപ്രകാരമായിരുന്നു നടപടി. ആശുപത്രി, സ്കൂളുകൾ, അനാഥാലയങ്ങൾ എന്നിവയ്ക്ക് വാണിജ്യ സിലിണ്ടർ നൽകുന്നതിൽ മുൻഗണന നൽകാനാണ് നിർദേശം.

Related Stories

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷം; കോടികളുടെ കുടിശ്ശിക, ലോക്കൽ പർച്ചേസിങ്ങിലൂടെ പ്രതിസന്ധി പരിഹരിക്കാന്‍ നീക്കം
സണ്ണി ജോസഫ്
മോര്‍ച്ചറിയിലെ ഫ്രീസര്‍ 'ചത്തിട്ട്' മാസങ്ങള്‍, ആവശ്യത്തിന് ഡോക്ടര്‍മാരുമില്ല; ഇല്ലായ്മകളില്‍ നട്ടംതിരിഞ്ഞ് കാസര്‍ഗോഡ് ജനറല്‍ ആശുപത്രി
The functioning of cultural institutions has been disrupted
News Malayalam 24x7
newsmalayalam.com