ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ട 14കാരൻ്റെ അനുജനേയും കണ്ടെത്തി; ചെറിയച്ഛൻ അന്താണി പിടിയിൽ

ഇരുവരും തമിഴ്നാട് തൂത്തുക്കുടി സ്വദേശികളാണ്
മഹാരാജ, ചെറിയച്ഛൻ അന്തോണി
മഹാരാജ, ചെറിയച്ഛൻ അന്തോണിSource: News Malayalam 24x7
Published on: 
Updated on: 

ഹരിപ്പാട് ഭിക്ഷാടന മാഫിയയിൽ നിന്നും രക്ഷപ്പെട്ട 14കാരൻ മഹാരാജയുടെ അനുജനെ കൂടി കണ്ടെത്തി ഹരിപ്പാട് പൊലീസ്. ഇരുവരും തമിഴ്നാട് തൂത്തുക്കുടി സ്വദേശികളാണ്. കുട്ടികളെ ഭിക്ഷാടനത്തിനു കൊണ്ടുവന്ന ചെറിയച്ഛൻ അന്താണിയെ പൊലീസ് പിടികൂടി.

ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിർദേശത്തെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മാന്നാർ ഭാഗത്ത് ഒളിവിൽ ആയിരുന്നു ചെറിയച്ഛൻ അന്താണി. ഇയാൾക്കെതിരെ ജെ ജെ ആക്ട് പ്രകാരം കേസെടുത്തു.

മഹാരാജ, ചെറിയച്ഛൻ അന്തോണി
അസാധാരണ സ്ഥലംമാറ്റം; പിആര്‍ഡി ഓഫീസര്‍ക്ക് അഞ്ച് ദിവസത്തില്‍ രണ്ട് സ്ഥലം മാറ്റം

ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിർദേശത്തെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മാന്നാർ ഭാഗത്ത് ഒളിവിൽ ആയിരുന്നു ചെറിയച്ഛൻ അന്താണി. ഇയാൾക്കെതിരെ ജെ ജെ ആക്ട് പ്രകാരം കേസെടുത്തു.

രണ്ടു ദിവസം മുമ്പ് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലേക്കെത്തിയ 14കാരനായ തമിഴ് സംസാരിക്കുന്ന മഹാരാജ എന്ന കുട്ടി അവിടെ ഉണ്ടായിരുന്ന ആളുകളോട് തന്നെയും അനുജനേയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ജനപ്രതിനിധികളും പൊലീസും ചേർന്ന് കുട്ടി പറഞ്ഞത് പ്രകാരമുള്ള വിവരങ്ങളനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അനിയനെ കണ്ടത്തിയത്.

News Malayalam 24x7
newsmalayalam.com