നട തുറന്ന് മൂന്നാം ദിവസവും ഭക്തരുടെ എണ്ണത്തിൽ വർധനയില്ല; ബുക്കിങ്ങിൽ മാറ്റം വരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

എന്നാൽ ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം കുറഞ്ഞതോടെ ബുക്കിങ്ങിൽ മാറ്റം വരുത്താനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം
നട തുറന്ന് മൂന്നാം ദിവസവും ഭക്തരുടെ എണ്ണത്തിൽ വർധനയില്ല; ബുക്കിങ്ങിൽ മാറ്റം വരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്
Published on: 
Updated on: 

പത്തനംതിട്ട: മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട തുറന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴും ഭക്തരുടെ എണ്ണത്തിൽ കാര്യമായ വർധനയില്ല. 25,000 ത്തോളം പേരാണ് ഇന്ന് ഉച്ചവരെ മല ചവിട്ടിയത്. ജനുവരി ആറ് വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് ഇതിനോടകം പൂർത്തിയായി.

പുലർച്ചെ അഭിഷേകത്തിനുള്ള തിരക്കൊഴിച്ച് നിർത്തിയാൽ സന്നിധാനവും ഫ്ലൈ ഓവറും നടപ്പന്തലും എല്ലാം വിജനമാണ്. ഇന്ന് ഉച്ചവരെ 25000ത്തിൽ താഴെ പേർ മാത്രമാണ് മല കയറിയത്. ഇന്നലെ ആകെ ദർശനം നടത്തിയത് 40,000 പേർ. ഓൺലൈൻ വഴി ബുക്ക് ചെയ്തവർ വരാത്തതാകാം നിലവിൽ തിരക്ക് കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.

നട തുറന്ന് മൂന്നാം ദിവസവും ഭക്തരുടെ എണ്ണത്തിൽ വർധനയില്ല; ബുക്കിങ്ങിൽ മാറ്റം വരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്
കോടതി വിധിയോടെ പൊളിഞ്ഞ് വീണത് മുസ്ലിം ലീഗിന്റെയും പൊലീസിന്റെയും ഗൂഢാലോചനാ സിദ്ധാന്തം: പി. ജയരാജൻ

എന്നാൽ വരും ദിവസങ്ങളിൽ ഭക്തരുടെ എണ്ണത്തിൽ വർധന ഉണ്ടാകുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. തിരക്ക് കുറവായത് കൊണ്ട് തന്നെ സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് പരാതികളില്ലാതെ തൊഴുതു മടങ്ങാൻ സാധിക്കുന്നുണ്ട്. അതേസമയം, ജനുവരി ആറ് വരെയുള്ള സ്ലോട്ടുകളിൽ ഇതിനോടകം രജിസ്ട്രേഷൻ പൂർത്തിയായി.

എന്നാൽ ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം കുറഞ്ഞതോടെ ബുക്കിങ്ങിൽ മാറ്റം വരുത്താനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. എണ്ണം ക്രമാതീതമായി കുറഞ്ഞാൽ കോടതിയെ കൂടി അറിയിച്ച ശേഷം സ്പോട്ട് ബുക്കിങ് കൂട്ടുമെന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ശബരിമല വരുമാനത്തിൽ കുറവ് ഉണ്ടായിട്ടില്ലെന്നും ആശങ്കാജനകമായ സ്ഥിതി നിലവിലില്ലെന്നും കെ. ജയകുമാർ പറഞ്ഞു.