ജാഗ്രതൈ; ശബരിമലയിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.
There is a possibility of isolated, extremely heavy rain at Sabarimala over the next 3 hours
ശബരിമലയിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത
Published on: 
Updated on: 

പത്തനംതിട്ട: ശബമരിമലയിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.

ഈ പ്രദേശങ്ങളിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തീർത്ഥാടകർ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുകയും, കാനനപാതകളിലും പമ്പാ നദിക്കരയിലും അതീവ ജാഗ്രത പുലർത്തുകയും ചെയ്യണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

There is a possibility of isolated, extremely heavy rain at Sabarimala over the next 3 hours
ഒരു മണിക്കൂറില്‍ പെയ്തത് 91 മില്ലിമീറ്റര്‍ മഴ; വെള്ളക്കെട്ടിൽ മുങ്ങി തലസ്ഥാന നഗരി, പ്രതിഷേധവുമായി ഇടതുനേതാക്കൾ

ശബരിമല മേഖല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയ്ക്കും, എറണാകുളം, തൃശൂർ ജില്ലകൾക്കും അടുത്ത 3 മണിക്കൂറത്തേക്ക് ഓറഞ്ച് അലേർട്ടും നൽകിയിട്ടുണ്ട്. കന്യാകുമാരി മേഖലയിൽ നിന്ന് തമിഴ്‌നാടിനും കേരളത്തിനും കുറുകെ തെക്കൻ ഉൾനാടൻ കർണാടക വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയാണ് മഴയ്ക്ക് കാരണം.

There is a possibility of isolated, extremely heavy rain at Sabarimala over the next 3 hours
വയോധികന്‍ ആശുപത്രി ശുചിമുറിയില്‍ മരിച്ച സംഭവം; മാക്കുട്ടി മരിച്ചത് 19നല്ല, 20ന് ശുചിമുറിയിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്