ആചാരങ്ങളിൽ മാറ്റം വരുത്താനാകില്ല; പൊങ്കാലയ്ക്ക് ചുടുകല്ലിന് പകരം ഇരുമ്പ് അടുപ്പുകളെന്ന വി.വി. രാജേഷിന്റെ നീക്കം പ്രതിഷേധത്തിൽ

ഇരുമ്പ് അടുപ്പ് കമ്പനിയുടെ കച്ചവട താല്പര്യം ആരോപിച്ച് എൽഡിഎഫും രംഗത്തുവന്നതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയൊരു വിവാദത്തിന് കൂടി തീപിടിക്കുകയാണ്
ആചാരങ്ങളിൽ മാറ്റം വരുത്താനാകില്ല; പൊങ്കാലയ്ക്ക് ചുടുകല്ലിന് പകരം ഇരുമ്പ് അടുപ്പുകളെന്ന വി.വി. രാജേഷിന്റെ നീക്കം പ്രതിഷേധത്തിൽ
Published on: 
Updated on: 

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകട്ടയ്ക്ക് പകരം ഇരുമ്പ് അടുപ്പുകൾ കൊണ്ടുവരാനുള്ള മേയർ വി.വി. രാജേഷിന്റെ നീക്കത്തിൽ പ്രതിഷേധം ശക്തം. കാലാകാലങ്ങളായി തുടരുന്ന ആചാരങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി. ഇരുമ്പ് അടുപ്പ് കമ്പനിയുടെ കച്ചവട താല്പര്യം ആരോപിച്ച് എൽഡിഎഫും രംഗത്തുവന്നതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയൊരു വിവാദത്തിന് കൂടി തീപിടിക്കുകയാണ്.

പൊങ്കാലയ്ക്ക് ശേഷം വരുന്ന പൊടിശല്യവും ഇഷ്ടിക പൊട്ടിപ്പോകുന്നതുമൂലമുള്ള നഷ്ടവും ഒഴിവാക്കാൻ എന്ന് പറഞ്ഞാണ് ഇരുമ്പ് അടുപ്പുകൾ എന്ന ആശയം മേയർ വി.വി. രാജേഷ് മുന്നോട്ടുവെച്ചത്. മണ്ണടി ക്ഷേത്രത്തിലെ മാതൃക ചൂണ്ടിക്കാട്ടിയ മേയർ, കഴിഞ്ഞദിവസം ചേർന്ന അവലോകന യോഗത്തിൽ അടുപ്പ് പ്രദർശിപ്പിക്കുകയും ചെയ്തു.

എന്നാൽ മേയറുടെ നിർദേശത്തെ പൂർണമായും തള്ളിക്കളയുകയാണ് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ്. വിഷയത്തിൽ മേയർ തങ്ങളുമായി യാതൊരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്നും, ഇരുമ്പ് അടുപ്പ് അടിച്ചേൽപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും ട്രസ്റ്റ് സെക്രട്ടറി വിനോദ് വ്യക്തമാക്കി.

ആചാരങ്ങളിൽ മാറ്റം വരുത്താനാകില്ല; പൊങ്കാലയ്ക്ക് ചുടുകല്ലിന് പകരം ഇരുമ്പ് അടുപ്പുകളെന്ന വി.വി. രാജേഷിന്റെ നീക്കം പ്രതിഷേധത്തിൽ
ഉമ്മൻചാണ്ടിയുടെ കുടുംബത്തെ വേദനിപ്പിക്കരുത്, തർക്കങ്ങൾക്കെല്ലാം പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

അതേസമയം,​ മേയർക്ക് കച്ചവട താൽപ്പര്യം എന്നാരോപിച്ച് എൽഡിഎഫും എതിർപ്പുയർത്തുന്നു. ഇരുമ്പ് അടുപ്പ് കമ്പനിക്കാർ ഇടത് ഭരണകാലത്തും കോർപ്പറേഷനേയും ക്ഷേത്രം ഭാരവാഹികളേയും സമീപിച്ചിരുന്നെന്നും അന്ന് രണ്ടുകൂട്ടരും ഇത് തള്ളിയതാണെന്നും കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് പറഞ്ഞു.

കഴിഞ്ഞ തവണ പൊങ്കാല നടത്തിപ്പിലുണ്ടായ വീഴ്ചകൾ മറച്ചുവെക്കാനാണ് മേയറുടെ പുതിയ നീക്കമെന്നും പ്രതിപക്ഷം വിമർശനമുയർത്തുന്നുണ്ട്. ക്ഷേത്രം ട്രസ്റ്റും ഇടതുപക്ഷവും ഒരുപോലെ എതിർപ്പ് പരസ്യമാക്കിയതോടെ, വരും ദിവസങ്ങളിൽ നഗരസഭാ കൗൺസിലിലും വിഷയം വിവാദമാകും എന്നുറപ്പാണ്.