KERALA
എഐജിയുടെ സ്വകാര്യവാഹനം ഇടിച്ചതിൽ വിചിത്ര നടപടി; പരിക്കേറ്റയാളെ പ്രതിയാക്കി കേസെടുത്ത് തിരുവല്ല പൊലീസ്
വാഹനം ഓടിച്ച എഐജിയുടെ ഡ്രൈവറുടെ മൊഴി വാങ്ങിയാണ് പരിക്കേറ്റയാൾക്കെതിരെ കേസെടുത്തത്
പത്തനംതിട്ട: എഐജിയുടെ സ്വകാര്യവാഹനം ഇടിച്ചതിൽ വിചിത്ര നടപടിപടിയുമായി തിരുവല്ല പൊലീസ്. പരിക്കേറ്റയാളെ പ്രതിയാക്കി കേസെടുത്തു. വാഹനം ഓടിച്ച എഐജിയുടെ ഡ്രൈവറുടെ മൊഴി വാങ്ങിയാണ് പരിക്കേറ്റയാൾക്കെതിരെ കേസെടുത്തത്.
ഓഗസ്റ്റ് 30ന് രാത്രിയായിരുന്നു അപകടം നടന്നത്. പൊലീസ് ആസ്ഥാനത്തെ എഐജി വി.ജി. വിനോദ് കുമാറിൻ്റെ സ്വകാര്യ വാഹനമാണ് അപകടത്തിൽപെട്ടത്. തിരുവല്ല കുറ്റൂരിൽ വെച്ചാണ് അതിഥി തൊഴിലാളിയെ വാഹനം ഇടിച്ചത്.
അതേസമയം, പത്തനംതിട്ട എസ്പി അറിയാതെയാണ് എഐജിക്കായി ഒത്തുകളി നടന്നതെന്ന ആരോപണവുമുണ്ട്. സംഭവത്തിൽ പത്തനംതിട്ട എസ്പി ആർ. ആനന്ദ് കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോർട്ടുകൾ. കേസ് അന്വേഷണം എസ്പി ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു.
