കസ്റ്റമറെ അടുത്ത് കിടത്തി നഗ്നദൃശ്യം ചിത്രീകരിച്ചു, പീഡനത്തിന് സ്പായിലെ സഹപ്രവർത്തകയും ഒത്താശ ചെയ്തു; അതിജീവിത ന്യൂസ് മലയാളത്തോട്

ക്രൂര പീഡനമാണ് താൻ നേരിട്ടതെന്നും അതിജീവിത ന്യൂസ് മലയാളത്തോട് പറഞ്ഞു.
കസ്റ്റമറെ അടുത്ത് കിടത്തി നഗ്നദൃശ്യം ചിത്രീകരിച്ചു,  പീഡനത്തിന് സ്പായിലെ സഹപ്രവർത്തകയും ഒത്താശ ചെയ്തു; അതിജീവിത ന്യൂസ് മലയാളത്തോട്
Published on
Updated on

പത്തനംതിട്ട: സ്പായിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായതിൽ പ്രതികരിച്ച് അതിജീവിത. കഴുത്തിൽ കത്തി വെച്ച് ബലാത്സംഗം ചെയ്തു. ക്രൂരപീഡനമാണ് നേരിടേണ്ടി വന്നതെന്നും യുവതി ന്യൂസ് മലയാളത്തോട് പറഞ്ഞു. ബലാത്സംഗം ചെയ്യുന്നതിൻ്റെ വീഡിയോ മരണ സുബിൻ ഫോണിൽ ചിത്രീകരിച്ചു. സ്പായിലെ സഹപ്രവർത്തകയും പീഡനത്തിന് ഒത്താശ ചെയ്തു എന്നും അതിജീവിത വെളിപ്പെടുത്തി. ആ സമയത്ത് സ്പായിൽ ഒരു കസ്റ്റമർ ഉണ്ടായിരുന്നു. അയാളെ ഉപദ്രവിച്ച ശേഷം അയാൾക്കൊപ്പം കിടത്തിയും നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്നും അതിജീവിത ചൂണ്ടിക്കാട്ടി.

സ്പായിൽ നടന്നത് ഗുണ്ടാ പിരിവ് അല്ലെന്നും മറ്റൊരു സ്പായുടെ ക്വട്ടേഷനെന്നും സ്പാ ഉടമ ന്യൂസ്‌ മലയാളത്തോട് പറഞ്ഞിരുന്നു. അക്രമികൾ എത്തിയശേഷം ക്വട്ടേഷൻ ആണെന്ന് പറഞ്ഞു. സ്പായിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ പണം പിരിച്ചിട്ടില്ലെന്നും സ്പാ ഉടമ വ്യക്തമാക്കി. സ്പാകളിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തുന്നതായുള്ള ആരോപണത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സ്പാ ഉടമയുടെ വെളിപ്പെടുത്തൽ.

കസ്റ്റമറെ അടുത്ത് കിടത്തി നഗ്നദൃശ്യം ചിത്രീകരിച്ചു,  പീഡനത്തിന് സ്പായിലെ സഹപ്രവർത്തകയും ഒത്താശ ചെയ്തു; അതിജീവിത ന്യൂസ് മലയാളത്തോട്
സ്പായിലെ കൂട്ട ബലാത്സം​ഗക്കേസിൽ വഴിത്തിരിവ്; നടന്നത് ഗുണ്ടാ പിരിവ് അല്ല, മറ്റൊരു സ്പായുടെ ക്വട്ടേഷനെന്ന് ഉടമ ന്യൂസ്‌ മലയാളത്തോട്

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്കായിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ചാണ് മരണ സുബിൻ ഉൾപ്പെടെ ആറ് പേർ സ്പായിൽ എത്തിയത്. 50,000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നൽകാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിൻ ജീവനക്കാരിയെ കഴുത്തിൽ കത്തി വെച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

കസ്റ്റമറെ അടുത്ത് കിടത്തി നഗ്നദൃശ്യം ചിത്രീകരിച്ചു,  പീഡനത്തിന് സ്പായിലെ സഹപ്രവർത്തകയും ഒത്താശ ചെയ്തു; അതിജീവിത ന്യൂസ് മലയാളത്തോട്
തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗ കേസ്: പൊലീസും മാസപ്പടി വാങ്ങിയിരുന്നതായി ആരോപണം; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ പൊലീസ് മേധാവി

ഈ സമയം സ്പായിൽ എത്തിയ മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തുകയും പണം അപഹരിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയും എന്നും പ്രതികൾ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി. കേസിൽ കഴിഞ്ഞ ദിവസം രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. മരണ സുബിൻ എന്ന് വിളിക്കുന്ന സുബിൻ അലക്സാണ്ടർ, തിരുവല്ല സ്വദേശി ബെർലിൻ ദാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഒളിവിലുള്ള മറ്റ് നാല് പ്രതികൾക്ക് വേണ്ടി അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൂട്ടബലാത്സംഗ കേസിൽ പൊലീസ് നടപടിയെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കട്ടെ എന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com