തിരുവല്ല സ്പാ ബലാത്സംഗക്കേസ്: ഒരു പ്രതി കൂടി പിടിയിൽ

നിരണം സ്വദേശി വരുൺ ആണ് പിടിയിലായത്...
തിരുവല്ല സ്പാ ബലാത്സംഗക്കേസ്: ഒരു പ്രതി കൂടി പിടിയിൽ
Source: News Malayalam 24x7
Published on: 
Updated on: 

പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ ഒരു പ്രതി കൂടി കസ്റ്റഡിയിൽ. നിരണം സ്വദേശി വരുൺ ആണ് പിടിയിലായത്. എറണാകുളം ആലുവയിൽ നിന്നാണ് വരുൺ പിടിയിലായത്. ഗുണ്ടാ നേതാവ് മരണ സുബിൻ്റെ അടുത്ത സുഹൃത്താണ് വരുൺ. മൂന്ന് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

കേസിൽ മരണ സുബിൻ എന്ന് വിളിക്കുന്ന സുബിൻ അലക്സാണ്ടർ, തിരുവല്ല സ്വദേശി ബെർലിൻ ദാസ് എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലുള്ള മറ്റ് നാല് പ്രതികൾ സംസ്ഥാനം വിട്ടതായി സൂചനയും പുറത്തുവരുന്നുണ്ട്.

തിരുവല്ല സ്പാ ബലാത്സംഗക്കേസ്: ഒരു പ്രതി കൂടി പിടിയിൽ
തിരുവനന്തപുരത്തും കർശന പരിശോധന; ലൈൻസില്ലെന്ന് കണ്ടെത്തിയ സ്പാ സെൻ്റർ അടച്ചുപൂട്ടി; അനധികൃത സ്പാകൾ അനുവദിക്കില്ലെന്ന് മേയർ വി.വി. രാജേഷ്

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്കായിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ചാണ് മരണ സുബിൻ ഉൾപ്പെടെ ആറ് പേർ സ്പായിൽ എത്തിയത്. 50,000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നൽകാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിൻ ജീവനക്കാരിയെ കഴുത്തിൽ കത്തി വെച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.പുറത്തുപറഞ്ഞാൽ കൊന്നുകളയും എന്നും പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

News Malayalam 24x7
newsmalayalam.com