തിരുവനന്തപുരം: തിരുവോണ ദിനത്തിൽ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. നാല് ദിവസം പ്രായമായ പെൺകുഞ്ഞിന് അധികൃതർ തുമ്പ എന്ന് പേരിട്ടു. ഇന്ന് ഉച്ചയോടെയാണ് പെൺകുഞ്ഞെത്തിയത്.
കുഞ്ഞിനെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. കുഞ്ഞ് നിലവിൽ ആയമാരുടെ പരിചരണത്തിലാണ്. ഈ വർഷം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന പത്താമത്തെ അതിഥിയാണ് തുമ്പ.
അവസാനമായി ഓഗസ്റ്റ് 16നും ശിശുക്ഷേമ സമിതിയിൽ ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെ ലഭിച്ചിരുന്നു. രാജ്യം 79-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയിൽ ലഭിച്ച കുഞ്ഞിന് സ്വതന്ത്ര എന്ന് ശിശുക്ഷേമ സമിതി പേരിട്ടിരുന്നു.