മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി സൂപ്രണ്ട്

വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.
മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി സൂപ്രണ്ട്
Published on
Updated on

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ചെന്ന പരാതി റിപ്പോർട്ട് തേടി മെഡിക്കൽ കോളേജ് സൂപ്രണ്ട്. ഓർത്തോ എച്ച്ഒഡി മനോജിനോടാണഅ റിപ്പോർട്ട് തേടിയത്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സൂപ്രണ്ട് പ്രാഥമിക അന്വേഷണം നടത്തും. അന്തിമ റിപ്പോർട്ട് പ്രിൻസിപ്പൽ മുഖാന്തരം ഡിഎംഇക്ക് കൈമാറും. വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.

സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, സർജറി, ഓർത്തോ വിഭാഗം മേധാവിമാർ എന്നിവർക്കാണ് അന്വേഷണ ചുമതല. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാനും നിർദേശം നൽകിയിട്ടുണ്ട്. രോഗികളോട് മോശമായി പെരുമാറുന്ന ആരോഗ്യ ജീവനക്കാരെ കൗൺസിലിങ്ങിന് അയക്കാനും തീരുമാനമായിട്ടുണ്ട്.

മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി സൂപ്രണ്ട്
"അച്ഛൻ്റെ കാലിൽ നിന്നും തുടർച്ചയായി പുഴു വീഴുകയായിരുന്നു, ആദ്യം ആരും തിരിഞ്ഞുനോക്കിയില്ല"; മെഡിക്കൽ കോളേജിനെതിരെ കുടുംബം

കഴിഞ്ഞ ദിവസമാണ് കൊല്ലം പാരിപ്പിള്ളി സ്വദേശി രാജേന്ദ്ര പ്രസാദിൻ്റെ കാലിന് പുഴവരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം 28ന് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് രാജേന്ദ്ര പ്രസാദിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ കൂടെ ഉണ്ടായിരുന്ന മകളുടെ മകനാണ് രാജേന്ദ്ര പ്രസാദിൻ്റെ കാലിന് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. പുഴുവിനെ കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് അധികൃതരെ വിവരം അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി സൂപ്രണ്ട്
"അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം"; രാപ്പകൽ സമരം ആരംഭിച്ച് കാസർഗോഡ് നഴ്‌സിങ് കോളേജ് വിദ്യാർഥികൾ

ഡോക്ടറോട് വിവരം പറഞ്ഞിട്ട് ഒരു മണിക്കൂർ കഴിഞ്ഞിട്ടും ആരും വന്ന് നോക്കിയില്ല.വീണ്ടും ചെന്ന് പറഞ്ഞപ്പോൾ പുറത്തു ചെന്ന് മരുന്ന് വാങ്ങിയിട്ട് വരാൻ പറഞ്ഞുവിടുകയും ചെയ്തു. എന്നിട്ടും ആരും വന്നു നോക്കാത്തപ്പോൾ പ്രശ്നം ഉണ്ടാക്കി. ഓപ്പറേഷൻ കഴിഞ്ഞിട്ട് അഞ്ച് ദിവസമായി. പ്രശ്നം ഉണ്ടാക്കിയില്ലായിരുന്നു എങ്കിൽ ഡോക്ടർമാർ വന്ന് നോക്കില്ലായിരുന്നു എന്നും മകൾ കൂട്ടിച്ചേർത്തു.

News Malayalam 24x7
newsmalayalam.com