തിരുവനന്തപുരം നെടുമങ്ങാട് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

റോഡിലേക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്
തിരുവനന്തപുരത്ത് അപകടം നടന്ന സ്ഥലം
തിരുവനന്തപുരത്ത് അപകടം നടന്ന സ്ഥലംSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: നെടുമങ്ങാട് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്.

തിരുവനന്തപുരത്ത് അപകടം നടന്ന സ്ഥലം
അതുല്യയുടെ മരണം: "അവള്‍ ഒരിക്കലും ജീവനൊടുക്കില്ല"; മകള്‍ കുഞ്ഞിനുവേണ്ടി എല്ലാം സഹിക്കുകയായിരുന്നെന്ന് പിതാവ്

പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. അക്ഷയ്‌യും രണ്ട് സുഹൃത്തുക്കളും ബൈക്കില്‍ കാറ്ററിങ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. റോഡിലേക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. മരച്ചില്ല ഒടിഞ്ഞുവീണ് പോസ്റ്റടക്കമാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. അക്ഷയ്‌ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് പരിക്കില്ല.

News Malayalam 24x7
newsmalayalam.com