

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിനി ഹബൂസ ബീവിയാണ് മരിച്ചത്. 78 വയസായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.
തലസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.