തിരുവനന്തപുരം: പോത്തൻകോട് ബന്ധുവെന്ന വ്യാജേന വീട്ടിലെത്തി കവർച്ച നടത്തി കള്ളൻ. പന്തലക്കോട് സ്വദേശിനി സരോജിനിയുടെ വീട്ടിലാണ് ബന്ധുവെന്ന് പറഞ്ഞ് വീട്ടിലെത്തി കള്ളൻ മോഷണം നടത്തിയത്.
സരോജിനി ചായ എടുക്കാൻ അകത്ത് പോയ സമയത്ത് ഇയാൾ കവർച്ച നടത്തി കടന്നുകളയുകയായിരുന്നു. സരോജിനിയുടെ മൊബൈലും ഒരു പവൻ്റെ മാലയുമാണ് ഇയാൾ കവർന്നത്. പരാതിയിൽ പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.