"തികച്ചും അനുചിതമായ പരിഷ്കാരം"; യുഡിഎഫ് പ്രകടന പത്രികയിലെ വാർഡ് അടിസ്ഥാനത്തിലുള്ള വികസന ഫണ്ടിനെതിരെ തോമസ് ഐസക്

വാർഡ് അടിസ്ഥാനത്തിലല്ല പഞ്ചായത്തിനെ ഒരു യൂണിറ്റായി കണ്ടുകൊണ്ടുള്ള സമഗ്രമായ ആസൂത്രണമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
തോമസ് ഐസക്
തോമസ് ഐസക്
Published on
Updated on

കൊച്ചി: യുഡിഎഫ് പ്രകടന പത്രികയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ ധനകാര്യമന്ത്രി തോമസ് ഐസക്. എല്ലാ വാർഡുകൾക്കും ഉപാധിരഹിത വികസന ഫണ്ടെന്ന യുഡിഎഫ് പ്രകടന പത്രികയിലെ പരിഷ്കാരം തികച്ചും അനുചിതമാണെന്നാണ് തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചത്. വാർഡ് അടിസ്ഥാനത്തിലല്ല, മറിച്ച് പഞ്ചായത്തിനെ ഒരു യൂണിറ്റായി കണ്ടുകൊണ്ടുള്ള സമഗ്രമായ ആസൂത്രണമാണ് വേണ്ടതെന്ന് തോമസ് ഐസക് പറഞ്ഞു.

'എല്ലാ വാർഡുകൾക്കും ഉപാധിരഹിത വികസന ഫണ്ട്' എന്നതാണ് യുഡിഎഫ് മാനിഫെസ്റ്റോയിലെ നൂതന മുദ്രാവാക്യം. എന്നാൽ കേരളത്തിലെ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ഏറ്റവും വലിയ വിമർശനങ്ങളിൽ ഒന്ന് ഫണ്ടിന്റെ വാർഡ് അടിസ്ഥാനത്തിലുള്ള പങ്ക് വയ്പ്പാണെന്ന് തോമസ് ഐസക് കുറിച്ചു.

തോമസ് ഐസക്
'പാർട്ടിയെ മുറിവേൽപ്പിക്കാനാവില്ല'; ഒടുവിൽ പത്രിക പിൻവലിച്ച് ജഷീർ പള്ളിവയൽ

വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തേണ്ടത് വാർഡ് അടിസ്ഥാനത്തിലുള്ള വീതംവെപ്പിലൂടെയല്ല. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അർഹരായവരെ കണ്ടെത്തുകയാണ് വേണ്ടത്. ചില വാർഡുകളിൽ കൂടുതലും മറ്റു ചിലയിടങ്ങളിൽ കുറവുമാവാം. ഈയൊരു രീതിയാണ് ഭവന നിർമ്മാണം, കാർഷികാനുകൂല്യങ്ങൾ, സംരംഭകത്വ വികസനം, തുടങ്ങിയവയ്‌ക്കെല്ലാം അവലംബിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

തോമസ് ഐസകിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം

"എല്ലാ വാർഡുകൾക്കും ഉപാധിരഹിത വികസന ഫണ്ട്" എന്നതാണ് യുഡിഎഫ് മാനിഫെസ്റ്റോയിലെ നൂതന മുദ്രാവാക്യം. അരുത്! കേരളത്തിലെ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ഏറ്റവും വലിയ വിമർശനങ്ങളിൽ ഒന്ന് ഫണ്ടിന്റെ വാർഡ് അടിസ്ഥാനത്തിലുള്ള പങ്ക് വയ്പ്പാണ്. ജനകീയാസൂത്രണത്തിനു തുടക്കം മുതൽ ജനപ്രതിനിധികളെയും ജനങ്ങളെയും ഇതിനെതിരെ ബോധവൽക്കരിക്കുന്നതിനു ഒട്ടേറെ പ്രയത്നം ചിലവഴിച്ചിട്ടുണ്ട്. വാർഡ് അടിസ്ഥാനത്തിലല്ല പഞ്ചായത്തിനെ ഒരു യൂണിറ്റായി കണ്ടുകൊണ്ടുള്ള സമഗ്രമായ ആസൂത്രണമാണ് വേണ്ടത്.

തോമസ് ഐസക്
രാത്രി ഓട്ടോ ഓടിക്കൽ, പകൽ തെരഞ്ഞെടുപ്പ് പ്രചാരണം; വിശ്രമമില്ലാതെ കൊല്ലത്തെ സ്ഥാനാർഥി

വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തേണ്ടത് വാർഡ് അടിസ്ഥാനത്തിലുള്ള വീതംവെപ്പിലൂടെയല്ല. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അർഹരായവരെ കണ്ടെത്തുകയാണ് വേണ്ടത്. ചില വാർഡുകളിൽ കൂടുതലും മറ്റു ചിലയിടങ്ങളിൽ കുറവുമാവാം. ഈയൊരു രീതിയാണ് ഭവന നിർമ്മാണം, കാർഷികാനുകൂല്യങ്ങൾ, സംരംഭകത്വ വികസനം, തുടങ്ങിയവയ്‌ക്കെല്ലാം അവലംബിക്കുന്നത്.

റോഡ് പോലുള്ള പൊതു സൗകര്യങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്. റോഡിനുള്ള പണം വാർഡ് അടിസ്ഥാനത്തിൽ വീതം വയ്ക്കാതെ മുൻഗണന ക്രമത്തിൽ പുനരുദ്ധരിക്കേണ്ടതോ, പുതിയതായി നിർമ്മിക്കേണ്ടതോ ആയ റോഡുകളുടെ ലിസ്റ്റ് തയ്യാറാക്കി നടപ്പാക്കുകയാണ് വേണ്ടത്. അഞ്ചു വർഷമാവുമ്പോഴേക്കും എല്ലാ വാർഡുകളിലും മുൻഗണനാക്രമത്തിൽ റോഡ് പ്രവർത്തികൾ നടക്കും. റോഡ് നിർമ്മാണത്തിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ വാർഡ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പ് നടക്കുന്നത്. യുഡിഎഫ് ഇനി ഈ ഒരു വികല ആസൂത്രണ രീതിയെ വ്യവസ്ഥാപിതമാക്കുവാൻ പോവുകയാണ്.

അപൂർവ്വം ചില തദ്ദേശഭരണ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് കാലത്തെന്നപ്പോലെ കക്ഷി രാഷ്ട്രീയത്തിനടിസ്ഥാനത്തിലുള്ള ചേരിതിരിവും ഏറ്റുമുട്ടലും സ്ഥിരമാവാറുണ്ട്. എന്നാൽ മഹാഭൂരിപക്ഷം തദ്ദേശഭരണ സ്ഥാപനങ്ങളിലും ഒരു സമവായത്തിനടിസ്ഥാനത്തിലാണ് വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നത്. അതാണ് വേണ്ടതും. കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ ആനുപാതിക വ്യവസ്ഥകളും ഇതിനു സഹായകരമാണ്.

ഈ ഒരു പശ്ചാത്തലത്തിലാണ് യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാർഡ് അടിസ്ഥാനത്തിലുള്ള വികസന ഫണ്ട് തികച്ചും അനുചിതമായ ഒരു പരിഷ്ക്കാരമായി മാറുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com