

തിരുവനന്തപുരം: മുൻ ധനകാര്യ മന്ത്രിയും സിപിഐഎം നേതാവുമായ തോമസ് ഐസക് മത്സര രംഗത്തേക്ക്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ സ്ഥാനാർഥിയാകുമെന്ന് സൂചന. അരൂർ മണ്ഡലത്തിലാണ് തോമസ് ഐസക്കിൻ്റെ പേരിന് മുൻഗണന. അരൂർ മണ്ഡലത്തിലാണ് തോമസ് ഐസക്കിന് മുൻഗണന. എംഎല്‍എ ദലീമയ്ക്ക് പകരമായാണ് മുൻ മന്ത്രിയെ പരിഗണിക്കുന്നത്.
തെരഞ്ഞെടുപ്പിൽ കരുത്തരുടെ സ്ഥാനാർഥി പട്ടിക പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സിപിഐഎം. ഇതിൻ്റെ ഭാഗമായാണ് മുൻ മന്ത്രിയെ തന്നെ പാർട്ടി കളത്തിലേക്കിറക്കുന്നത്. ആലപ്പുഴ ജില്ലയിലാണ് തോമസ് ഐസക്കിൻ്റെ പേര് പ്രധാനമായും പരിഗണിക്കുന്നത്. കുട്ടനാട് സീറ്റ് എൻസിപി വിട്ടു നൽകുകയാണെങ്കിൽ ആ സീറ്റിലേക്കും ഐസക്കിനെ പരിഗണിക്കുന്നുണ്ട്.
അതേസമയം, കൊല്ലം കുണ്ടറയിലും തോമസ് ഐസക്കിനെ സ്ഥാനാർഥിയാക്കണമെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചിട്ടുണ്ട്. എങ്കിലും അരൂരിൽ തന്നെയാണ് ഐസക്കിന് പ്രഥമ പരിഗണന. അരൂരിൽ ഐസക് നിന്നാൽ വിജയം ഉറപ്പാണെന്നും സിറ്റിങ് സീറ്റ് നിലനിർത്താൻ കഴിയുമെന്നുമാണ് സിപിഐഎമ്മിൻ്റെ വിശ്വാസം.