തെങ്ങ് വീണ് പാലം തകർന്നു; തിരുവനന്തപുരത്ത് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ചാവടി സ്വദേശികളായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്
തെങ്ങ് വീണ് പാലം തകർന്നു; തിരുവനന്തപുരത്ത് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
Published on

തിരുവനന്തപുരം: പാറശാല ചാവടിയിൽ തെങ്ങ് വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. ചാവടി സ്വദേശികളായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്. തെങ്ങ് വീണ് പാലം തകർന്നായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന 5 തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

തെങ്ങ് വീണ് പാലം തകർന്നു; തിരുവനന്തപുരത്ത് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
അയ്യപ്പൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറോ? സ്വർണം മോഷ്ടിച്ച് നടത്തുന്ന പരിപാടിയിൽ പങ്കെടുത്താൽ ശാപം കിട്ടും: കെ. മുരളീധരൻ

കാപ്പി കുടിച്ച് വിശ്രമിക്കുകയായിരുന്ന തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് കടപുഴകി വീണത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ തൊഴിലാളികളെ കാരക്കോണം മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്നേഹലത (54), ഉഷ (59) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.

തെങ്ങ് വീണ് പാലം തകർന്നു; തിരുവനന്തപുരത്ത് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
"കോൺഗ്രസിൻ്റെ ഉറപ്പ് മാധ്യമങ്ങളുടെ മുന്നിൽ മാത്രം, സെപ്റ്റംബർ 30നകം ബാധ്യത തീർത്തില്ലെങ്കിൽ സമരവുമായി മുന്നോട് പോകും": എൻ.എം. വിജയൻ്റെ മരുമകൾ പത്മജ

അപകടം നടക്കുന്ന സമയത്ത് തൊഴിലാളികളിൽ പലരും ചിതറി ഓടുകയായിരുന്നു. ഇവർക്കും പരിക്കേറ്റിട്ടുണ്ട്. ഏകദേശം 48 തൊഴിലാളികൾ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കനാൽ വൃത്തിയാകുന്നതിനായിട്ടാണ് തൊഴിലാളികൾ എത്തിയത്. തെങ്ങിന് ഏറെ കാലപ്പഴക്കം ഉള്ളതായിട്ടാണ് വിവരം. പാറശ്ശാല ഫയർഫോഴ്സും വെള്ളറട പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com