
തിരുവനന്തപുരത്ത് വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ശ്രീചിത്രാഹോമിൽ മൂന്ന് പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു. 12, 15, 16 വയസ്സുള്ള പെൺകുട്ടികളാണ് അമിതമായ അളവിൽ ഗുളിക വിഴുങ്ങിയത്.
ഒരാളെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലും, മറ്റു രണ്ടു പേരെ തിരുവനന്തപുര മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മൂവരും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം, തങ്ങൾ ജീവനൊടുക്കാൻ ശ്രമിച്ചത് മുതിർന്ന കുട്ടികളുടെ പീഡനം സഹിക്ക വയ്യാതെ ആണെന്ന് ഈ പെൺകുട്ടികൾ പരാതി നൽകി. പല തവണ പരാതിപ്പെട്ടിട്ടും ഇടപെടൽ ഉണ്ടായില്ലെന്നും കുട്ടികൾ പറഞ്ഞു. എന്നാൽ വീട്ടിൽ പോകണമെന്ന ആവശ്യം നിരസിച്ചതാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ സൂപ്രണ്ട് പറഞ്ഞു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)