തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

90% പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു
Published on
Updated on

തൃശൂർ: വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതര പരിക്കേറ്റ തിരുവമ്പാടി വിഭാഗത്തിൻ്റെ ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു. 90% പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

ഇതോടെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ഔദ്യോഗിക കണക്ക് 11 ആയി. മൂന്ന് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സതീശൻ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായില്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു
തൃശൂര്‍ വെടിക്കെട്ട് ദുരന്തം: പരിക്കേറ്റ നാലുപേരുടെയും ആരോ​ഗ്യനിലയിൽ മാറ്റമില്ല, സ്ഥലത്ത് നിന്ന് വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി

അതേസമയം, അപകടസ്ഥലത്ത് ഇന്ന് നടത്തിയ പരിശോധനയിൽ ശരീരഭാഗങ്ങൾ ലഭിച്ചിരുന്നു. ഇതുവരെ 103 ശരീരഭാഗങ്ങളാണ് അപകടം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ചത്.  ഏപ്രിൽ 21ന് ഉച്ചയ്ക്ക് ശേഷമാണ് മുണ്ടത്തിക്കോട് പടക്കപ്പുരയിൽ വൻ സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന സ്ഥലത്തായിരുന്നു സ്ഫോടനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com