''കാല് വെട്ടും, നേരത്തെ തീര്‍ക്കാന്‍ അറിയാഞ്ഞിട്ടല്ല''; കെഎസ്‌യു തൃശൂർ ജില്ലാ സെക്രട്ടറിക്ക് വധഭീഷണിയുമായി ജില്ലാ പ്രസിഡൻ്റ്

നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ജില്ലാ സെക്രട്ടറി വിഷ്ണു നെടുങ്ങാടിനെ ഭീഷണിപ്പെടുത്തിയത്...
വിഷ്ണു നെടുങ്ങാട് / ഗോകുൽ ഗുരുവായൂർ
വിഷ്ണു നെടുങ്ങാട് / ഗോകുൽ ഗുരുവായൂർSource: News Malayalam 24x7
Published on
Updated on

തൃശൂ‍ർ: കെഎസ്‌യു തൃശൂർ ജില്ലാ സെക്രട്ടറിക്ക് എതിരെ വധഭീഷണിയുമായി ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ. നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ജില്ലാ സെക്രട്ടറി വിഷ്ണു നെടുങ്ങാടിനെ ഭീഷണിപ്പെടുത്തിയത്. ഗോകുൽ ഭീഷണിപ്പെടുത്തുന്നതിൻ്റെയും തെറി വിളിക്കുന്നതിൻ്റെയും ശബ്ദ സംഭാഷണം പുറത്തുവന്നു.

സോണൽ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടറിമാർക്ക് വിവിധ മണ്ഡലങ്ങളുടെയും കെഎസ്‌യു കമ്മിറ്റികളുടെയും ചുമതലയുണ്ട്. ഈ ചുമതലയുടെ അടിസ്ഥാനത്തിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്‌യുവിൻ്റെ ഗ്രൂപ്പിൽ ചർച്ച ഉണ്ടാവുകയുണ്ടായി. ഇതിനിടയിൽ ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു നെടുങ്ങാട് തൻ്റെ അഭിപ്രായം പറഞ്ഞത് ചോദ്യം ചെയ്തുകൊണ്ടാണ് ഗോകുൽ ഗുരുവായൂർ ഫോണിൽ ബന്ധപ്പെട്ടത്. തുടർന്ന് തെറിവിളിക്കുകയും വധഭീഷണി മുഴക്കുകയും ആയിരുന്നു.

വിഷ്ണു നെടുങ്ങാട് / ഗോകുൽ ഗുരുവായൂർ
പിഎം ശ്രീയിൽ നിന്ന് പിന്മാറാൻ പ്രയാസമുണ്ട്, അന്ന് വിമര്‍ശിച്ചത് പ്രതിപക്ഷ കക്ഷി എന്ന നിലയിൽ: എന്‍. ഷംസുദ്ദീന്‍

ഇത് സംബന്ധിച്ച് വിഷ്ണു നെടുങ്ങാട് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റിനടക്കം പരാതി നൽകിയിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമെങ്കിലും ഗോകുലും വിഷ്ണുവും തമ്മിൽ നേരത്തെ നിലനിൽക്കുന്ന ചില വൈരാഗ്യത്തിൻ്റെ വിഷയങ്ങൾ കൂടി ഇതിന് പിന്നിലുണ്ട് എന്നാണ് വിവരം.

News Malayalam 24x7
newsmalayalam.com