തിരിച്ചറിഞ്ഞത് അഞ്ചുപേരെ മാത്രം; നടുക്കം മാറാതെ നാട്

5 പേർ ഗുരുതരാവസ്ഥയിലാണ്. ഒൻപത് ശരീരഭാഗങ്ങളും ഇതുവരെ ലഭിച്ചിട്ടുണ്ട്.
തിരിച്ചറിഞ്ഞത് അഞ്ചുപേരെ മാത്രം; നടുക്കം മാറാതെ നാട്
Published on
Updated on

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ 13 പേർ മരിച്ചെന്നും അതിൽ പൂർണ മൃതദേഹം ലഭിച്ചത് ഏഴ് പേരുടെതാണെന്നും റിപ്പോർട്ട്. അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 12 പേർചികിത്സയിലുമാണ് ഉള്ളത്. 5 പേർ ഗുരുതരാവസ്ഥയിലാണ്. ഒരാൾ സ്വകര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഒൻപത് ശരീരഭാഗങ്ങളും ഇതുവരെ ലഭിച്ചിട്ടുണ്ട്.

മരിച്ചവർ (തിരിച്ചറിഞ്ഞത്)

*സുദർശനൻ (പഴയന്നൂർ)

*വാസുദേവൻ (കല്ലൂർ, പാലക്കാട്)

*സുവിൻ (കുണ്ടന്നൂർ)

*വിഷ്ണു വിനോദ് (പുതൂർക്കര)

*ബിജീഷ്

തിരിച്ചറിഞ്ഞത് അഞ്ചുപേരെ മാത്രം; നടുക്കം മാറാതെ നാട്
"തീ ആളിപ്പടരുന്നത് കണ്ടപ്പോൾ ഇറങ്ങി ഓടി"; അപകടത്തിൽ നിന്ന് രക്ഷപ്പെട്ട സുന്ദരൻ | VIDEO

പരിക്കേറ്റവർ

*സതീഷ് (46)

*പ്രവീൺ (45) എന്നിവർ വെൻ്റിലേറ്ററിലാണ്.

* ബാബു (56)

*വിഷ്ണു (30)

* രാജേഷ് (40)

* ഹരി (40)

* അനിത (50)

* അഖിൽ (30)

* ഉദയകുമാർ (48)

* ബാബു (57)

* ഭവാനി (65)

* സാജൻ (37)

തിരിച്ചറിഞ്ഞത് അഞ്ചുപേരെ മാത്രം; നടുക്കം മാറാതെ നാട്
തൃശൂർ പൂരം ചടങ്ങ് മാത്രമായി നടത്തിയേക്കും? വെടിക്കെട്ടുകൾ കൂടി ഒഴിവാക്കാൻ ആലോചന

അതേസമയം, പൂരം ചടങ്ങുകളോടെ നടത്തണമെന്ന് പറഞ്ഞാൽ ആചാരവും ജനങ്ങളുടെ വികാരവും കണക്കിലെടുത്ത് തീരുമാനമെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് അറിയിച്ചു. സർക്കാർ തീരുമാനം എന്തുതന്നെ ആയാലും അംഗീകരിക്കും. തിരുവമ്പാടി ദേവസ്വം അധികൃതരുമായി ഇന്നലെ സംസാരിച്ചിരുന്നു എന്നും രാജേഷ് വ്യക്തമാക്കി.

തിരിച്ചറിഞ്ഞത് അഞ്ചുപേരെ മാത്രം; നടുക്കം മാറാതെ നാട്
കാത്തിരുന്നത് വർണവിസ്മയം തീർക്കാൻ, എന്നാൽ സംഭവിച്ചതോ! അപകടത്തിന് മുമ്പ് മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ നിന്നുള്ള വീഡിയോ

തിരുവമ്പാടി ദേവസ്വത്തിലുള്ളവരും അപകടത്തിൽ പെട്ടെന്ന് സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു. ആഘോഷ കമ്മിറ്റിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളുകളാണ് മുണ്ടത്തിക്കോട് എത്തിയത്. അതിൽ ഒരാളുടെ മരണം സ്ഥിരീകരിച്ചെന്നും ദേവസ്വം സെക്രട്ടറി അറിയിച്ചു. സർക്കാർ എന്ത് തീരുമാനമെടുത്താലും അംഗീകരിച്ചു മുന്നോട്ട് പോകും. ദേശത്തെ ആളുകളുമായി ചർച്ച നടത്തും. മറ്റുകാര്യങ്ങൾ ഒന്നും ചർച്ച ചെയ്യാൻ സമയം കിട്ടിയിട്ടില്ലെന്നും ഗിരീഷ് കുമാർ വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com