വീണ്ടും പൊലീസ് അതിക്രമം; പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമയെയും മകനെയും മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

2023 മെയ് 24ന് പീച്ചി എസ്ഐ ആയിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസിൻ്റെ മർദനത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
പൊലീസ് മർദനത്തിൻ്റെ ദൃശ്യങ്ങൾ
പൊലീസ് മർദനത്തിൻ്റെ ദൃശ്യങ്ങൾSource: News Malayalam 24x7
Published on

തൃശൂർ: പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമയെയും മകനെയും പൊലീസ് ഉദ്യോഗസ്ഥർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. 2023 മെയ് 24ന് പീച്ചി എസ്ഐ ആയിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസിൻ്റെ മർദനത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഔസേപ്പിനെയും മകൻ പോൾ ജോസഫിനെയും സ്റ്റേഷനിൽ എത്തിച്ചാണ് ഉദ്യോഗസ്ഥർ മർദിക്കുകയും അപമാനിക്കുകയും ചെയ്തത്.

ഒന്നര വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് വിവരാവകാശ നിയമപ്രകാരം ഔസേപ്പിന് സ്റ്റേഷനിൽ നടന്ന മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. വിവരാകാശ പ്രകാരം ദൃശ്യങ്ങൾക്ക് അപേക്ഷ നൽകിയെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് അപേക്ഷ തള്ളുകയായിരുന്നു. അതേസമയം മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും കുറ്റക്കാർക്കെതിരെ ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല.

പൊലീസ് മർദനത്തിൻ്റെ ദൃശ്യങ്ങൾ
News Malayalam 24x7 I Live Updates | Kerala Latest News | Malayalam News Live

കുന്നംകുളം യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ പൊലീസ് മർദിച്ചതിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് പുതിയ പരാതികൾ പുറത്തുവരുന്നത്. സുജിത്തിനെ മർദിച്ച നാല് പൊലീസ് ഉദ്യോഗസ്ഥരെ ഇന്ന് സസ്പെൻഡ് ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com