തൃശൂര്‍ പൂരം അട്ടിമറി കേസ്; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു

തൃശൂര്‍ പൂരം അട്ടിമറി കേസിൽ തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍ അടക്കം കേസില്‍ എട്ട് പ്രതികളാണ് ഉള്ളത്.
The Crime Branch investigation report has been submitted to the government
ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു
Published on: 
Updated on: 

തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറി കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സംസ്ഥാന പൊലീസ് മേധാവിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. ക്രൈംബ്രാഞ്ച് മേധാവി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചിരുന്നു.

തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍ അടക്കം കേസില്‍ എട്ട് പ്രതികളാണ് ഉള്ളത്. സർക്കാർ ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. സർക്കാർ അനുമതി വേണ്ട വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

The Crime Branch investigation report has been submitted to the government
നവജാത ശിശുവിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുന്നതിൽ അനിശ്ചിതത്വം; രാഹുലിനെ ഏറ്റെടുക്കാൻ വന്നപ്പോഴും അമ്മ തടയുന്ന ദൃശ്യങ്ങൾ പുറത്ത്

ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാരിനെതിന് എതിരായ കലാപ ആഹ്വാനം, ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർദയുണ്ടാകുക എന്നി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അട്ടിമറിച്ചതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലെ പ്രമുഖ ഭാരവാഹികളാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രധാന കണ്ടെത്തൽ.

പ്രതിപ്പട്ടികയിലുള്ളവർ കോൺഗ്രസ്, സിപിഐഎം, ബിജെപി എന്നി പ്രധാന രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമുള്ളവരാണ്. ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചു എന്ന ഗുരുതരമായ വകുപ്പാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

The Crime Branch investigation report has been submitted to the government
"നിയമവ്യവസ്ഥ ഉയർത്തിപ്പിടിക്കുന്ന വിധി"; ഇ.ഡിക്ക് മുന്നിൽ പിണറായി ഹാജരാകേണ്ടതില്ലെന്ന് എം.വി. ഗോവിന്ദൻ
News Malayalam 24x7
newsmalayalam.com