വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം, തൃശൂരിൽ മൂന്ന് പേര്‍ക്ക് കുത്തേറ്റു; പ്രതി ഒളിവില്‍

സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചുകൊണ്ട് പ്രതിക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം, തൃശൂരിൽ മൂന്ന് പേര്‍ക്ക് കുത്തേറ്റു; പ്രതി ഒളിവില്‍
Published on
Updated on

തൃശൂര്‍: പേരാമംഗലത്ത് വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മൂന്നുപേര്‍ക്ക് കുത്തേറ്റു. പെരിങ്ങന്നൂര്‍ സ്വദേശികളായ അഭിനന്ദ്, അച്ഛന്‍ ബിനേഷ്, അഭിജിത്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്. കിഷോര്‍ കൃഷ്ണ എന്ന ആളാണ് ആക്രമണം നടത്തിയത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വഴിയരികിൽ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ ചെന്നെത്തിയത്. സംഭവത്തില്‍ പ്രതി ഒളിവില്‍ പോയി.

വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം, തൃശൂരിൽ മൂന്ന് പേര്‍ക്ക് കുത്തേറ്റു; പ്രതി ഒളിവില്‍
കാപ്പാ കേസ് പ്രതിക്ക് വിവരം ചോര്‍ത്തി നല്‍കിയ കേസ്; തിരുവല്ല സ്റ്റേഷനിലെ മുന്‍ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചുകൊണ്ട് പ്രതിക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രതി രക്ഷപ്പെട്ടതായാണ് പൊലീസിന് ലഭിച്ച വിവരം.

വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം, തൃശൂരിൽ മൂന്ന് പേര്‍ക്ക് കുത്തേറ്റു; പ്രതി ഒളിവില്‍
വിട നൽകാനൊരുങ്ങി നാട്; കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്

പ്രതി കൃഷ്ണ കിഷോര്‍ കേച്ചേരി സ്വദേശിയാണ്. കുത്തേറ്റ അഭിനന്ദ്, അച്ഛന്‍ ബിനേഷ് എന്നിവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com