
തിരുവനന്തപുരം: മൃഗശാല ജീവനക്കാരനെ കടുവ ആക്രമിച്ചു. ജീവനക്കാരനായ രാമചന്ദ്രനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. കൂട്ടിലെ ഭക്ഷണാവശിഷ്ടങ്ങള്‍ മാറ്റുന്നതിനിടെ കടുവ ആക്രമിക്കുകയായിരുന്നു.
നെറ്റിക്ക് പരിക്കേറ്റ രാമചന്ദ്രന് പ്രാഥമിക ചികിത്സ നല്‍കി. ചെറുതാണെങ്കിലും മുറിവ് ആഴത്തിലുള്ളതായതിനാല്‍ തുന്നിട്ടിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.