"തെറ്റുപറ്റിയെന്ന് ഏറ്റുപറയാൻ സിപിഐഎം നേതൃത്വം തയ്യാറാകണം, പാർട്ടിയുടെ പോക്ക് ഏകാധിപത്യത്തിലേക്ക്"; റിവ്യൂ റിപ്പോർട്ടിനെതിരെ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി ജില്ലാ കമ്മിറ്റിയുടെ തലയിൽ കെട്ടിവച്ച് സംസ്ഥാന നേതൃത്വം കയ്യൊഴിയുന്നുവെന്നും എംഎൽഎമാർ...
"തെറ്റുപറ്റിയെന്ന് ഏറ്റുപറയാൻ സിപിഐഎം നേതൃത്വം തയ്യാറാകണം, പാർട്ടിയുടെ പോക്ക് ഏകാധിപത്യത്തിലേക്ക്"; റിവ്യൂ റിപ്പോർട്ടിനെതിരെ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും
Source: News Malayalam 24x7
Published on
Updated on

കണ്ണൂർ: സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ടിനെതിരെ എംഎൽഎമാരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും. തോൽവിയുടെ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റിക്കെന്ന നിലപാട് പ്രവർത്തകരോടുള്ള കൊടിയ വഞ്ചന. പയ്യന്നൂരിലും തളിപ്പറമ്പിലും പറ്റിയ തെറ്റെന്തെന്ന് നേതൃത്വം പറയണം. കീഴ്ഘടകം തെറ്റായ തീരുമാനം എടുത്താൽ നേതൃത്വത്തിന് തിരുത്താൻ കഴിയുമെന്നും എംഎൽഎമാർ സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി ജില്ലാ കമ്മിറ്റിയുടെ തലയിൽ കെട്ടിവച്ച് സംസ്ഥാന നേതൃത്വം കയ്യൊഴിയുന്നുവെന്നും എംഎൽഎമാർ പറഞ്ഞു.

"തെറ്റുപറ്റിയെന്ന് ഏറ്റുപറയാൻ സിപിഐഎം നേതൃത്വം തയ്യാറാകണം, പാർട്ടിയുടെ പോക്ക് ഏകാധിപത്യത്തിലേക്ക്"; റിവ്യൂ റിപ്പോർട്ടിനെതിരെ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും
'പി.കെ. ശ്യാമള, എ. പത്മകുമാർ, വെള്ളാപ്പള്ളി'; സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു, സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്നിടത്ത് തിരുത്താൻ സിപിഐഎം

പാർട്ടിയുടെ താഴെ തട്ടിലുള്ള ഘടകങ്ങളിൽ നിന്നുള്ള ഒരു ചർച്ചയും സംസ്ഥാന കമ്മിറ്റി റിവ്യൂവിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ്റെ വാർത്താസമ്മേളനത്തിൽ നിന്ന് വ്യക്തമാണെന്ന് ടി.കെ. ഗോവിന്ദൻ വിമർശിച്ചു. 27 സ്ഥാനാർഥികളിൽ 24 പേരും തോറ്റു. അതെല്ലാം മണ്ഡലം കമ്മിറ്റിയോ ജില്ലാ കമ്മിറ്റി അംഗീകരിക്കാത്തവരാണ്. ഇനിയെങ്കിലും ആർജവത്തോടെ പാർട്ടിയോടും ജനങ്ങളോടും തങ്ങൾക്ക് തെറ്റുപറ്റിയെന്ന് നേതൃത്വം തുറന്നുപറയാൻ തയ്യാറാകണം. പാർട്ടിയുടെ തകർച്ചയ്ക്ക് കാരണം നേതൃത്വമാണെന്നും ടി.കെ. ഗോവിന്ദൻ വിമർശിച്ചു.

തെറ്റുപറ്റിയെന്ന് പറയുമ്പോൾ പറ്റിയ തെറ്റെന്തെന്ന് തുറന്നുപറയാൻ ബാധ്യസ്ഥത നേതൃത്വത്തിനുണ്ടെന്ന് വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഉൾപാർട്ടി ജനാധിപത്യത്തിന് വിലകൽപ്പിക്കാത്ത പാർട്ടിയായി സിപിഐഎം മാറി. പാർട്ടി ഏകാധിപത്യത്തിലേക്കാണ് പോകുന്നതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

News Malayalam 24x7
newsmalayalam.com