പിണറായിക്ക് ഹസ്തദാനം നൽകി ടി.കെ. ഗോവിന്ദൻ, അഭിവാദ്യം ചെയ്ത് വി. കുഞ്ഞികൃഷ്ണൻ; ശ്രദ്ധ നേടി ഇടത് വിമതരുടെ സത്യപ്രതിജ്ഞ

എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്...
പിണറായിക്ക് ഹസ്തദാനം നൽകി ടി.കെ. ഗോവിന്ദൻ, അഭിവാദ്യം ചെയ്ത് വി. കുഞ്ഞികൃഷ്ണൻ; ശ്രദ്ധ നേടി ഇടത് വിമതരുടെ സത്യപ്രതിജ്ഞ
Source: News Malayalam 24x7
Published on: 
Updated on: 

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. നിയമസഭയിൽ ശ്രദ്ധ നേടി ഇടത് വിമതരുടെ സത്യപ്രതിജ്ഞ. തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ സത്യപ്രതിജ്ഞ ചെയ്തത് പിണറായി വിജയന് ഹസ്തദാനം നൽകിയ ശേഷമാണ്. പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ സത്യപ്രതിജ്ഞ പിണറായി വിജയനെ അഭിവാദ്യം ചെയ്ത ശേഷമായിരുന്നു. തിരികെ പിണറായി വിജയനും അഭിവാദ്യം ചെയ്തു.

പിണറായിക്ക് ഹസ്തദാനം നൽകി ടി.കെ. ഗോവിന്ദൻ, അഭിവാദ്യം ചെയ്ത് വി. കുഞ്ഞികൃഷ്ണൻ; ശ്രദ്ധ നേടി ഇടത് വിമതരുടെ സത്യപ്രതിജ്ഞ
എ.സി. മൊയ്തീൻ എൽഡിഎഫിൻ്റെ സ്പീക്കർ സ്ഥാനാർഥി

പ്രോടെം സ്പീക്കറായ ജി. സുധാകരൻ ബഹുമാന്യനായ മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശനെയും ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവെന്ന് പിണറായി വിജയനെയും അഭിസംബോധന ചെയ്തതും ശ്രദ്ധേയമായി. സിപിഐഎം നേതാക്കളായിരുന്ന ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു പാർട്ടി വിട്ട് യുഡിഎഫ് പിന്തുണയിൽ മത്സരിച്ചത്.

പിണറായിക്ക് ഹസ്തദാനം നൽകി ടി.കെ. ഗോവിന്ദൻ, അഭിവാദ്യം ചെയ്ത് വി. കുഞ്ഞികൃഷ്ണൻ; ശ്രദ്ധ നേടി ഇടത് വിമതരുടെ സത്യപ്രതിജ്ഞ
പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ അക്ഷരമാല ക്രമത്തിൽ

ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കുന്നത്. പ്രോടെം സ്പീക്കർ ജി. സുധാകരനാണ് എംഎൽഎമാർക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത്. അക്ഷരമാലാ ക്രമമനുസരിച്ച് വി.ഇ. അബ്ദുൾ ഗഫൂറാണ് ആദ്യം സത്യവാചകം ചൊല്ലിയത്.

നാളെയാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്ന് മുതൽ മൂന്ന് വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മേലുള്ള ചർച്ചകൾ നടക്കും. അഞ്ചിന് സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഈ സഭാ സമ്മേളനത്തിൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പൊതുജനത്തെ അറിയിക്കാൻ ധവളപത്രവും ഇറക്കുന്നുണ്ട്.

Related Stories

സുരക്ഷാ ക്രമീകരണങ്ങളില്ലാതെ കോട്ടപ്പുഴ; മുന്നറിയിപ്പ് നല്‍കുന്ന നാട്ടുകാരോട്  സഞ്ചാരികള്‍ക്ക് ദേഷ്യം, അധികൃതരാകട്ടെ മൗനത്തിലും
വിദ്യാർഥി രാഷ്ട്രീയത്തിന് തടയിടാൻ കേരള സർവകലാശാല; പ്രതിഷേധം രേഖപ്പെടുത്തി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ,  നടക്കുന്നത് പ്രാരംഭ ചർച്ചകൾ മാത്രമെന്ന് വിസി
Kerala is eagerly waiting to see what stance the government will take, says M.V
Binoy Vishwam criticizes Pinarayi Vijayan
News Malayalam 24x7
newsmalayalam.com