പന്തീരാങ്കാവിൽ ടോൾ പിരിവ് ജനുവരി ഒന്ന് മുതൽ; പരിധി രാമനാട്ടുകര മുതൽ വെങ്ങളം വരെ

ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് പാസ് അനുവദിക്കും.
പന്തീരാങ്കാവിൽ ടോൾ പിരിവ് ജനുവരി ഒന്ന് മുതൽ
Source: News Malayalam 24X7
Published on
Updated on

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജനുവരി ഒന്ന് മുതൽ ടോൾ പിരിവ് ആരംഭിക്കും. വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള ദൂരത്തിനാണ് ടോൾ പിരിവ്. കാർ, ജീപ്പ്, വാൻ ഉൾപ്പടെയുള്ള ചെറിയ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 90 രൂപയും ഇരുവശത്തേക്ക് 135 രൂപയുമാണ് ടോൾ നിരക്ക്.

പന്തീരാങ്കാവിൽ ടോൾ പിരിവ് ജനുവരി ഒന്ന് മുതൽ
ഡിസിസി പ്രസിഡന്റിനെ ലക്ഷ്യമിട്ട് ഗൂഢസംഘം ? വിവാദങ്ങളൊഴിയാതെ തൃശൂർ കോൺഗ്രസ്, ഗ്രൂപ്പ് പോരെന്ന് ആരോപണം

മിനി ബസിന് 145 ഉം രണ്ട് ആക്സിലുള്ള ബസിന് 300 രൂപയും മൂന്ന് ആക്സിലുള്ള വാഹനങ്ങൾക്ക് 330 ഉം വലിയ വാഹനങ്ങൾക്ക് 4 ലക്ഷത്തി എഴുപത്തയ്യായിരത്തി 575 രൂപയുമാണ് നിരക്ക്. മൂന്ന് മാസം കഴിയുമ്പോൾ നിരക്ക് പുതുക്കുമെന്നും അധികൃതർ പറഞ്ഞു. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിലുള്ളവർ 340 രൂപയുടെ പാസ് എടുക്കണം. പാസുള്ളവർക്ക് എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com