കായംകുളത്ത് യുവതിക്ക് നേരെ വ്യാപാരിയുടെ ലൈംഗിക അതിക്രമം

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് സിനിൽ സവാദിനെതിരെ കേസ്
കായംകുളത്ത് യുവതിക്ക് നേരെ വ്യാപാരിയുടെ 
ലൈംഗിക അതിക്രമം
Published on
Updated on

കായംകുളം: കായംകുളത്ത് വ്യവസായിക്ക് എതിരെ യുവതിയുടെ ഗുരുതര ലൈംഗിക അതിക്രമ പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്‌ സിനിൽ സവാദിനെതിരെയാണ് പരാതി.

അപകടത്തിൽപ്പെട്ട യുവതിയെ സഹായിക്കാമെന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി കായംകുളം പൊലീസിന് പരാതി നൽകിയിരിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സിനിലെനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

കായംകുളത്ത് യുവതിക്ക് നേരെ വ്യാപാരിയുടെ 
ലൈംഗിക അതിക്രമം
"കോളേജ് അധികൃതർ നിരന്തരം ജാതി അധിക്ഷേപം നടത്തി, വകുപ്പ് മേധാവി പിടിച്ച് തള്ളിയതാണോ എന്നറിയില്ല"; നിതിൻ രാജിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഏപ്രിൽ നാലിനാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. കൊല്ലം സ്വദേശിനിയായ യുവതി കായംകുളത്ത് അപകടത്തിൽപ്പെട്ടിരുന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ എത്തിയവരിൽ ഉണ്ടായിരുന്ന ആളാണ് സിനിൽ. പോകുന്ന വഴിക്കാണ് യുവതിക്കെതിരെ ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്.

കായംകുളത്ത് യുവതിക്ക് നേരെ വ്യാപാരിയുടെ 
ലൈംഗിക അതിക്രമം
വടക്കൻ കേരളത്തിലെ തരംഗത്തിൽ പ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും; 32 മണ്ഡലങ്ങളിൽ 80% കടന്ന് പോളിങ്, 53 മണ്ഡലങ്ങളിൽ 2021നേക്കാൾ കൂടുതൽ വോട്ട്

അതിക്രമം യുവതി ഡോക്ടറോട് പറയുകയും ഇവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തു. സിനിൽ സവാദ് നിലവിൽ ഒളിവിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com