"ഞാൻ അല്ല, ഞാൻ അങ്ങനെ ചെയ്‌തിട്ടില്ല"; ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ടതിൽ പ്രതി

ഇതരസംസ്ഥാന തൊഴിലാളിയാണ് പെൺകുട്ടിയെ തള്ളിയിട്ടതെന്നും പ്രതി പറഞ്ഞു.
tvm
Published on

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ടതിൽ പ്രതികരിച്ച് സുരേഷ് കുമാർ. താനല്ല പെൺകുട്ടിയെ ചവിട്ടിയതെന്നും, ഇതര സംസ്ഥാന തൊഴിലാളിയാണ് ഇതിനുപിന്നിലെന്നും സുരേഷ് പറഞ്ഞു.

ആലുവയിൽ കല്യാണം കഴിച്ച് താമസിക്കുകയായിരുന്ന 19 വയസുകാരിക്കാണ് ട്രെയിനിൽ നിന്നും ദുരനുഭവം ഉണ്ടായത്. കേരള എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെൻ്റിൽ വച്ചാണ് പെൺകുട്ടിയെ മദ്യപിച്ചെത്തിയ ആൾ ചവിട്ടി താഴേക്ക് ഇട്ടത്.

tvm
മദ്യപിച്ചെത്തി, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ടു; പ്രതി പിടിയിൽ

ബാത്ത് റൂമിൽ പോയി തിരിച്ചു വരുമ്പോൾ യാതൊരു പ്രകോപനവും ഇല്ലാതെ പ്രതി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ഇരയായ പെൺകുട്ടി മുത്തശ്ശിയെ കാണാൻ ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകായായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്.

കൂടെ ഉണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയേയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും, സഹയാത്രികരുടെ ഇടപെടൽ മൂലമാണ് രക്ഷപ്പെട്ടത്. പ്രതിയെ പിടി കൂടിയെങ്കിലും താനാണ് ഇത് ചെയ്തതെന്ന് സമ്മതിച്ചിട്ടില്ല. എന്നാൽ പ്രതി സുരേഷ് തന്നെയാണ് എന്നാണ് സഹയാത്രികർ പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com