കണ്ണൂർ: റീൽ എടുക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ച് വിദ്യാർഥികൾ. ഇന്ന് പുലർച്ചെ തലശേരിക്കും മാഹിക്കും ഇടയിലായിരുന്നു സംഭവം. രണ്ട് പ്ലസ് ടു വിദ്യാർഥികളാണ് റെഡ് ലൈറ്റ് അടിച്ച് എറണാകുളം - പൂനെ എക്സ്പ്രസ് നിർത്തിച്ചത്. രണ്ട് വിദ്യാർഥികളേയും പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.