തിരുവനന്തപുരം: കഴിഞ്ഞദിവസം തിരുവനന്തപുരത്ത് 19കാരി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ട്രെയിനിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയരുകയാണ്. ഇതിനുപിന്നാലെ ന്യൂസ് മലയാളം നടത്തിയ അന്വേഷണത്തിൽ ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് യാത്രക്കാർ പങ്കുവച്ചത്.
ജനറൽ കമ്പാർട്ട്മെൻ്റിൽ മാത്രമല്ല, ലേഡീസ് കംമ്പാർട്ട്മെൻ്റിൽ പോലും സുരക്ഷിതരല്ലെന്ന് യാത്രക്കാർ പറഞ്ഞു. ബോഗികളിൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നില്ല. അടിയന്തര സഹായ നമ്പറുകൾ പോലും കാര്യക്ഷമമല്ലെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടി. പാസഞ്ചർ ട്രെയിനുകളിലെ സുരക്ഷാ സംവിധാനങ്ങളോട് അവഗണന കാണിക്കുന്നതായും യാത്രക്കാർ പറഞ്ഞു.