ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്...; വഴിപാടുകൾ ഇനി വീട്ടിലിരുന്നും ബുക്ക് ചെയ്യാം, ഓൺലൈൻ സംവിധാനം ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

ആദ്യം മേജർ ക്ഷേത്രങ്ങളിലാണ് സൗകര്യം ലഭ്യമാകുക. ആറുമാസത്തിനകം എല്ലാ ക്ഷേത്രങ്ങളിലും ഇത് ലഭ്യമാകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
online
പ്രതീകാത്മക ചിത്രം pexels
Published on

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ എല്ലാ വഴിപാടുകളും വീട്ടിലിരുന്ന് ബുക്ക് ചെയ്യാനുള്ള സംവിധാനമൊരുങ്ങുന്നു. ഇതിനായുള്ള കൗണ്ടർ ബില്ലിംഗ് മൊഡ്യൂളിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 28ന് വൈകിട്ട് അഞ്ചുമണിക്ക് കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും.

കൗണ്ടർ ബില്ലിംഗ് മോഡ്യൂൾ പ്രവർത്തനക്ഷമമായി ഒരു മാസത്തിനകം എല്ലാ വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. ആദ്യം മേജർ ക്ഷേത്രങ്ങളിലാണ് സൗകര്യം ലഭ്യമാകുക. ആറുമാസത്തിനകം ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ഇത് ലഭ്യമാകും. സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്സ് സെൻറർ ആണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വേണ്ടി ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നത്.

online
പേരൂർക്കട എസ്എപി ക്യാമ്പിൽ സാമ്പത്തിക തട്ടിപ്പ് ആരോപണം; മേലുദ്യോഗസ്ഥനെതിരെ ക്യാമ്പ് ഫോളോവർ തസ്തികയിൽ ജോലി ചെയ്യുന്നയാൾ

വഴിപാട് ബില്ലിങ്ങിന് പുറമേ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ അടക്കമുള്ള വിലപിടിച്ച വസ്തുക്കളുടെ വിവരങ്ങളും, ക്ഷേത്രഭൂമി സംബന്ധിച്ച വിവരങ്ങളും പൂർണ്ണമായും ക്ലൗഡ് അധിഷ്ഠിതമായ ഈ സോഫ്റ്റ്‌വെയർ വഴി ലഭ്യമാകും. ഓരോ ക്ഷേത്രങ്ങൾക്കും പ്രത്യേകം പ്രത്യേകം വെബ്സൈറ്റുകളുണ്ടാകും ക്ഷേത്രങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഭക്തർക്ക് ലഭ്യമാകുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

സോഫ്റ്റ്‌വെയർ നടപ്പിലാക്കുന്നതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളുടെയും മുഴുവൻ വിവരങ്ങളും ദൈനംദിന പ്രവർത്തനവും ഏകീകൃത സംവിധാനത്തിലൂടെ പരിശോധിക്കാൻ സാധിക്കും. ഇത് വഴി ക്ഷേത്രങ്ങളുടെ പ്രവർത്തനവും ഭക്തജന സേവനവും കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി മാറും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com