സർക്കാർ ആശുപത്രിയിൽ മൊബൈൽ വെളിച്ചത്തിൽ ചികിത്സ; ജനറേറ്റർ തകരാറെന്ന് വിശദീകരണം

മൊബൈൽ വെളിച്ചത്തിൽ ചികിത്സ നൽകിയതിൻ്റെ ദൃശ്യങ്ങൾ പുറത്ത്.
Treatment with mobile light in government hospital
സർക്കാർ ആശുപത്രിയിൽ മൊബൈൽ വെളിച്ചത്തിൽ ചികിത്സ
Published on
Updated on

തിരുവനന്തപുരം: പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലാണ് മൊബൈൽ വെളിച്ചത്തിൽ രോഗിക്ക് ചികിത്സ നൽകിയത്. രോഗിയുടെ മുറിവ് വച്ച് കെട്ടുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. അപകടത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ നിന്നും ചികിത്സ പൂർത്തിയാക്കിയ ശേഷം മുറിവ് വെച്ചുകെട്ടാൻ പാലോട് സി എച്ച് സിയിൽ എത്തിയതായിരുന്നു വിതുര സ്വദേശി.

സംഭവത്തിൽ നിലവിൽ രോഗിക്ക് പരാതിയില്ല. സാങ്കേതിക പ്രശ്നങ്ങൾ മൂലം വൈദ്യുതി മുടങ്ങിയ സാഹചര്യത്തിൽ ജനറേറ്റർ കൂടി കേടായതോടെയാണ് മൊബൈയിൽ ടോർച്ച് വെളിച്ചത്തിൽ രോഗിക്ക് ചികിത്സ നൽകേണ്ടി വന്നത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Treatment with mobile light in government hospital
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് നർക്കോട്ടിക് മരുന്നുകൾ കാണാതായ സംഭവം; അന്വേഷണം മന്ദഗതിയിൽ

ജനറേറ്ററിന് സംഭവിച്ച കേടുപാട്, കാലപ്പഴക്കം എന്നിവയിൽ അന്വേഷണം നടന്നേക്കും. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ആരോഗ്യവകുപ്പിന് വീണ്ടും നാണക്കേടായിരിക്കുകയാണ്.

Treatment with mobile light in government hospital
സംസ്ഥാനത്ത് വധശിക്ഷ കാത്ത് കിടക്കുന്ന 40 പേരുടെ പട്ടികയിലേക്ക് ചെന്താമരയും; അവസാനമായി ശിക്ഷ നടപ്പാക്കിയത് 1991ൽ
News Malayalam 24x7
newsmalayalam.com