കൊല്ലത്ത് മരം റെയിൽവേ ട്രാക്കിലേക്ക് വീണ് തീപിടിച്ചു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ആർക്കും പരിക്കോ അപകടമോ ഒന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസ വാർത്തയാണ് പുറത്തുവരുന്നത്.
Fire in Railway track, Kollam Polayathodu
കൊല്ലം പോളയത്തോട്ടിൽ കനത്ത മഴയിൽ മരം റെയിൽവേ ട്രാക്കിലേക്ക് വീണ് തീപിടിച്ചു.Source: Screen Grab, News Malayalam 24x7
Published on

കൊല്ലം പോളയത്തോട്ടിൽ മരം റെയിൽവേ ട്രാക്കിലേക്ക് വീണ് തീപിടിച്ചു. ഈ സമയം ട്രെയിൻ തൊട്ടു മുന്നിൽ എത്തിയിരുന്നു. ഇതോടെ കൊല്ലത്തിനും ഇരവിപുരത്തിനും ഇടയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

ആർക്കും പരിക്കോ അപകടമോ ഒന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസ വാർത്തയാണ് പുറത്തുവരുന്നത്.

ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ തീവ്രശ്രമം തുടരുകയാണ്. മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കാനാണ് നീക്കം നടത്തുന്നത്. റെയിൽവേ അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്.

Fire in Railway track, Kollam Polayathodu
സംസ്ഥാനത്ത് അതിശക്തമായ മഴ; പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com