വൈദ്യുതിയും വെള്ളവുമില്ലാതെ അച്ചൻകോവിൽ ആദിവാസി ഊരുകളിൽ നരക ജീവിതം; തിരിഞ്ഞു നോക്കാതെ എസ്‌ടി പ്രമോട്ടർമാർ

ആധാർ കാർഡ് പോലുമില്ലാത്ത നിരവധി പേരാണ് ആദിവാസി ഊരുകളിൽ കഴിയുന്നത്...
വൈദ്യുതിയും വെള്ളവുമില്ലാതെ
അച്ചൻകോവിൽ ആദിവാസി ഊരുകളിൽ നരക ജീവിതം; തിരിഞ്ഞു നോക്കാതെ എസ്‌ടി പ്രമോട്ടർമാർ
Source: News Malayalam 24x7
Published on
Updated on

കൊല്ലം: അച്ചൻകോവിൽ ആദിവാസി ഊരുകളിൽ നരകജീവിതം നയിക്കുന്നവരെ തിരിഞ്ഞു നോക്കാതെ എസ്ടി പ്രമോട്ടർമാർ. ആദിവാസി കുടുംബങ്ങൾ കഴിയുന്നത് വൈദ്യുതിയും വെള്ളവും ഇല്ലാതെ. സർക്കാർ അനുവദിക്കുന്ന ഭക്ഷ്യക്കിറ്റുകളും അദിവാസി കുടുംബങ്ങൾക്ക് ലഭിക്കുന്നില്ല. ആധാർ കാർഡ് പോലുമില്ലാത്ത നിരവധി പേരാണ് ആദിവാസി ഊരുകളിൽ കഴിയുന്നത്.

ഇവിടെ വലിയ തോതിൽ വന്യജീവി സംഘർഷവും കുടിവെള്ള പ്രശ്നവും അടക്കം നിലനിൽക്കുന്നുണ്ട്. ഇവിടെ മലിനജലം കുടിച്ചാണ് ഇവർ ജീവിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ ഒരുപാട് ഉണ്ടായിട്ടും അതൊക്കെയും അർഹതപ്പെട്ടവരിലേക്ക് എത്താത്ത സാഹചര്യമാണ് ഉള്ളത്.

വൈദ്യുതിയും വെള്ളവുമില്ലാതെ
അച്ചൻകോവിൽ ആദിവാസി ഊരുകളിൽ നരക ജീവിതം; തിരിഞ്ഞു നോക്കാതെ എസ്‌ടി പ്രമോട്ടർമാർ
താളം തെറ്റി വയനാട് ടൗൺഷിപ്പ് നിർമാണം; ദൈനംദിന പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥരില്ല

കഴിഞ്ഞ ദിവസമായിരുന്നു അച്ചൻകോവിലിൽ ഭാരക്കുറവുള്ള കുട്ടികൾക്ക് മുലപ്പാൽ നൽകാൻ കഴിയാതെ ചൂടുവെള്ളം തണുപ്പിച്ച് കൊടുക്കുന്നുവെന്ന വാർത്ത ആദിവാസി കോളനിയിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. കുഞ്ഞുങ്ങൾ അവഗണന നേരിട്ട സംഭവത്തിൽ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി ഇടപെട്ടിരുന്നു. എസ്‌ടി പ്രമോട്ടർക്ക് വീഴ്ച പറ്റിയോ എന്ന കാര്യത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി. കൊല്ലം ജില്ലാ കളക്ടർക്കാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. കുടുംബത്തിന് കുടിശികയായി ലഭിക്കാനുള്ള തുക അനുവദിക്കാൻ നിർദേശം നൽകി.

News Malayalam 24x7
newsmalayalam.com