നിലമ്പൂരിൽ പനി ബാധിച്ച് ആദിവാസി യുവതി മരിച്ചു; മരണം ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

ചോലനായ്ക്കർ വിഭാഗത്തിലുള്ള കരുളായി ഉൾവനത്തിലെ സുസ്മിത(20)യാണ് മരിച്ചത്.
നിലമ്പൂരിൽ പനി ബാധിച്ച്  ആദിവാസി യുവതി മരിച്ചു; മരണം ജില്ലാ ആശുപത്രിയിൽ 
ചികിത്സയിലിരിക്കെ
Published on: 
Updated on: 

മലപ്പുറം: നിലമ്പൂരിൽ പനി ബാധിച്ച് ആദിവാസി യുവതി മരിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചോലനായ്ക്കർ വിഭാഗത്തിലുള്ള കരുളായി ഉൾവനത്തിലെ സുസ്മിത(20) മരിച്ചത്.

നിലമ്പൂരിൽ പനി ബാധിച്ച്  ആദിവാസി യുവതി മരിച്ചു; മരണം ജില്ലാ ആശുപത്രിയിൽ 
ചികിത്സയിലിരിക്കെ
കൊല്ലത്ത് ട്രെയിൻ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരന് മർദനം; അക്രമിക്കായി അന്വേഷണം ഊർജിതമാക്കി റെയിൽവേ പൊലീസ്

മൂന്ന് ആഴ്ച മുമ്പാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. വെള്ളിയാഴ്ച്ചയാണ് യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രക്തസമ്മർദവും ശരീരത്തിലെ ഓക്സിജൻ്റ അളവും കുറഞ്ഞു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

News Malayalam 24x7
newsmalayalam.com