മെസേജിലൂടെ മുത്തലാഖ് ചൊല്ലിയെന്ന് പരാതി; ആലപ്പുഴ സ്വദേശിക്കെതിരെ കേസ്

സ്ത്രീധനം ആവശ്യപ്പെട്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നും എഫ്‌ഐആറില്‍ പറയുന്നു.
മെസേജിലൂടെ മുത്തലാഖ് ചൊല്ലിയെന്ന് പരാതി; ആലപ്പുഴ സ്വദേശിക്കെതിരെ കേസ്
Published on
Updated on

കൊച്ചി: എസ്എംഎസ് വഴി മുത്തലാഖ് ചൊല്ലിയെന്ന് പരാതി. മൂവാറ്റുപുഴ സ്വദേശിയായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഫെബ്രുവരി നാലിനാണ് മെസ്സേജ് വഴി മുത്തലാഖ് ചൊല്ലിയത്. പരാതിയില്‍ പൊലീസ് കേസെടുത്തു.

ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശിക്കെതിരെയാണ് പരാതി. സ്ത്രീധനം ആവശ്യപ്പെട്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നും എഫ്‌ഐആറില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മെയ് 21നും ഭര്‍ത്താവ് മുത്തലാഖ് സന്ദേശം അയച്ചെന്നും യുവതി പറയുന്നു.

മെസേജിലൂടെ മുത്തലാഖ് ചൊല്ലിയെന്ന് പരാതി; ആലപ്പുഴ സ്വദേശിക്കെതിരെ കേസ്
"അതില്‍ എന്താണ് തെറ്റ്?"; സര്‍ക്കാരിന് സുപ്രീം കോടതിയില്‍ ആശ്വാസം; നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ

2016 സെപ്റ്റംബറിലാണ് ഇവരുടെ വിവാഹം നടന്നത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വഴക്ക് പതിവായിരുന്നു എന്നും പരാതിയില്‍ പറയുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. മൂവാറ്റുപുഴ ഭാഗത്ത് ഭര്‍ത്താവുമായി അകന്ന് യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. ഇതിനിടെയാണ് ഫോണിലൂടെ മെസേജ് അയച്ച് ഭര്‍ത്താവ് മൊഴി ചൊല്ലിയതെന്നും പരാതിയില്‍ പറയുന്നു.

മെസേജിലൂടെ മുത്തലാഖ് ചൊല്ലിയെന്ന് പരാതി; ആലപ്പുഴ സ്വദേശിക്കെതിരെ കേസ്
"വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലർന്നു പറക്കും"; കോൺഗ്രസിൽ യോഗ്യൻ കെ.സി. വേണുഗോപാലെന്ന് വെള്ളാപ്പള്ളി
News Malayalam 24x7
newsmalayalam.com