ദാ വന്നു, ദേ പോയി...ഒരു ആന ഒരു തെങ്ങ്...ഇതിലും ഭേദം ജയിലറിലെ മോഹൻലാൽ ആയിരുന്നു; കണ്ണൂരിലെ ഡ്രോൺ ഷോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴ

കണ്ണൂർ കോർപ്പറേഷൻ ദസറയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഡ്രോൺ ഷോയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പരിഹാസം.
Drone show in Kannur faces a barrage of trolls on social media
കണ്ണൂരിലെ ഡ്രോൺ ഷോയ്ക്ക് ട്രോൾ മഴ
Published on: 
Updated on: 

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ദസറ ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഡ്രോൺ ഷോക്കെതിരെയാണ് സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴ. ഇന്നലെയാണ് ജവഹർ സ്റ്റേഡിയത്തിൽ കോർപ്പറേഷൻ മെഗാ ഡ്രോൺ ഷോ നടത്തിയത്.

മൈസൂർ ദസറയിൽ ഡ്രോൺ ഷോ നടത്തുന്ന സംഘമാണ് കണ്ണൂരിലും ഷോ സംഘടിപ്പിക്കുന്നതെന്നാണ് അധികൃതർ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സംഭവം മൊത്തത്തിൽ പാളിക്കുകയായിരുന്നു. 500-ലധികം ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്ത് വിസ്മയം തീർക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ആകാശത്ത് തെളിഞ്ഞ 'ഒരു ആന, ഒരു തെങ്ങ്, കുതിര' തുടങ്ങിയ ലളിതമായ രൂപങ്ങൾ ആളുകളെ നിരാശരാക്കി.

Drone show in Kannur faces a barrage of trolls on social media
'ചില വേർപിരിയലുകൾ നഷ്ടങ്ങൾ അല്ല, പുതിയ തുടക്കങ്ങളായിരിക്കാം'; സിപിഐഎമ്മിൽ നിന്നും അകലുന്നതായി സൂചന നൽകി പി.പി. ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഒരാഴ്ചയായി കണ്ണൂരിൽ വിജയകരമായി നടത്തു വന്ന ദസറ ആഘോഷം ഒറ്റ നിമിഷം കൊണ്ട് കുളമാക്കി എന്ന തരത്തില്‍ പരിഹാസ കമന്‍റുകളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്. ജയിലറിൽ മോഹൻലാൽ ഇതിൽ കൂടുതൽ സമയം ഉണ്ടായിരുന്നു, ജയിലർ ആയിരുന്നു ഭേദം എന്നിങ്ങനെയുള്ള കമൻ്റുകളാണ് അധികവുമുള്ളത്. ഒരു ആന ഒരു തെങ്ങ് ഒരു താങ്ക്സ് ഇന്ദിര ഡ്രോൺ ഷോ 3G, ഒരു മിന്നായം പോലെ തുടങ്ങി ഒട്ടേറെ പരിഹാസ കമൻറുകൾ ആണ് ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് താഴെ നിറയുന്നത്.

മണിക്കൂറുകളോളം കാത്തിരുന്നിട്ടും വളരെ കുറഞ്ഞ സമയം മാത്രമാണ് പ്രധാന പ്രകടനങ്ങൾ നീണ്ടുനിന്നതെന്ന പരാതിയും ഉയർന്നിട്ടുണ്ട്. റോഡ് അറ്റകുറ്റപ്പണികൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും ഫണ്ടില്ലെന്ന് പറയുന്ന കോർപ്പറേഷൻ ഇത്തരം പരിപാടികൾക്കായി വൻ തുക ചിലവഴിച്ചതിനെതിരെയും ജനങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Drone show in Kannur faces a barrage of trolls on social media
കെ. സുധാകരനെതിരെ നടപടി വേണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; മഴ കഴിഞ്ഞാലും മരം പെയ്യുമെന്ന് സണ്ണി ജോസഫ്

Related Stories

ഒരു ലക്ഷത്തോളം ബൾബുകളുടെ വെളിച്ചത്തിൽ തിളങ്ങി മൈസൂർ കൊട്ടാരം; ഡ്രോൺ ഷോയും ജംബൂ സവാരിയും കാണാൻ ഒഴുകിയെത്തി ജനലക്ഷങ്ങൾ
"ടി. വീണയ്ക്ക് പ്രതിരോധം തീര്‍ത്തത് എന്തിന്? കോടിയേരിയുടെയും വിഎസിൻ്റെയും മക്കളോട് വ്യത്യസ്ത നിലപാട്"; സിപിഐഎം കണ്ണൂര്‍ വിപുലീകൃത കമ്മിറ്റിയില്‍ വിമര്‍ശനം
സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി: നേതൃനിരയിൽ അഴിച്ചുപണി; കെ.വി. സക്കീർ ഹുസൈൻ 
ജില്ലാ സെക്രട്ടേറിയറ്റിൽ
"ആരോപണങ്ങളെ പ്രതിരോധിക്കുന്നതിൽ പിണറായിക്കും പാളി"; സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനം
News Malayalam 24x7
newsmalayalam.com