'കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ 21 കോടിയുടെ തട്ടിപ്പ്'; കണ്ടെത്തൽ സഹകരണ ജോയൻ്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ

ഇബ്രാഹിം ഹാജി മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി...
'കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ 21 കോടിയുടെ തട്ടിപ്പ്'; കണ്ടെത്തൽ സഹകരണ ജോയൻ്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ
Source: News Malayalam 24x7
Published on
Updated on

കോഴിക്കോട്: വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ 21 കോടിയുടെ തട്ടിപ്പെന്ന് കണ്ടെത്തൽ. സഹകരണ ജോയൻ്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇബ്രാഹിം ഹാജി മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സൊസൈറ്റി സെക്രട്ടറി പ്രീന, മുൻ പ്രസിഡൻ്റ് ടി.വി. സുധീർ കുമാർ, റിനീഷ് എന്നിവരെ പ്രതി ചേർത്ത് കേസെടുത്തു.

നിക്ഷേപകരിൽ നിന്നും പണം വാങ്ങി 21 കോടിയോളം രൂപയുടെ തട്ടിപ്പ് സൊസൈറ്റിയെ മറയാക്കി ഇവർ നടത്തിയിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തൽ. രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പ് കണ്ടെത്തി. നിക്ഷേപകരിൽ നിന്ന് പണം വാങ്ങി ഇത് മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുകയും ഇതിൽ കൃത്രിമത്വം കാണിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

'കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ 21 കോടിയുടെ തട്ടിപ്പ്'; കണ്ടെത്തൽ സഹകരണ ജോയൻ്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ
നെടുമങ്ങാട്ടെ ഒരു വയസുകാരൻ്റെ കൊലപാതകം: അമ്മയുടെയും രണ്ടാനച്ഛൻ്റെയും അറസ്റ്റ് രേഖപ്പെടുത്തി

മരണപ്പെട്ട ഇബ്രാഹിം ഹാജിയുടെയും ഇവരുടെ കുടുംബാംഗങ്ങളുടെയും മറ്റ് നിക്ഷേപകരുടെയും കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണം. അത് ഉൾപ്പടെയുള്ള കാര്യങ്ങളാകും ക്രൈംബ്രാഞ്ച് കൂടുതൽ ശ്രദ്ധിക്കുന്നത്. സഹകരണ വിഭാഗം നടത്തിയ അന്വേഷണം പൊലീസിന് റിപ്പോർട്ടായി കൈമാറുകയും പൊലീസ് ക്രൈംബ്രാഞ്ചിന് നൽകുകയുമാണ് ചെയ്തിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com