തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർത്തിൽ രണ്ട് കേസ്; എൽഡിഎഫിന്റെ പരാതിയിൽ മേയറും ഡെപ്യൂട്ടി മേയറും പ്രതി

ബിജെപി കൗൺസിലർ ശ്രുതിയുടെ പരാതിയിലാണ് രണ്ടാമത്തെ കേസ്
തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർത്തിൽ രണ്ട് കേസ്; എൽഡിഎഫിന്റെ പരാതിയിൽ മേയറും ഡെപ്യൂട്ടി മേയറും പ്രതി
Published on: 
Updated on: 

തിരുവനന്തപുരം: കോർപ്പറേഷനിലെ സിപിഐഎം-ബിജെപി സംഘർഷത്തിൽ പൊലീസ് കേസെടുത്തു. എൽഡിഎഫ് കൗൺസിലയർ സിന്ധുവിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ കേസിൽ മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാ നാഥ് ഉൾപ്പടെ 10 പേരാണ് പ്രതികൾ.

അതേസമയം, ബിജെപി കൗൺസിലർ ശ്രുതിയുടെ പരാതിയിലെടുത്ത രണ്ടാമത്തെ കേസിൽ സിപിഐഎം കൗൺസിലർമാരായ എസ്.പി. ദീപക്, ശ്രീകുമാർ, വഞ്ചിയൂർ ബാബു എന്നിവരെയാണ് പ്രതിചേർത്തിരിക്കുന്നത്.

ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ഇരു കൂട്ടർക്കും എതിരെ ചുമത്തിയിരിക്കുന്നത്

News Malayalam 24x7
newsmalayalam.com