

എറണാകുളം: ഫോർട്ട് കൊച്ചിയിൽ നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയ രണ്ട് വിദേശികൾ പിടിയിൽ. അമേരിക്കൻ പൗരൻമാരായ യൂടൂബേഴ്സ് ആണ് പിടിയിലായത്. ദ്രോണാചാര്യ, നേവി ക്വാർട്ടേഴ്സ് എന്നിവക്ക് മുകളിലാണ് ഇവർ ഡ്രോൺ പറത്തിയത്.
അറസ്റ്റിലായവർ ഇപ്പോൾ ഫോർട്ട് കൊച്ചി പൊലീസ് കസ്റ്റഡിയിലാണ്. നിരോധിത മേഖലയിൽ ഡ്രോൺ പറത്താനുള്ള കാരണത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.